കുട്ടികൾക്കുള്ള വാക്‌സിനേഷൻ ആരംഭിച്ചു
രാജ്യത്തെ പതിനഞ്ചിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷൻ ആരംഭിച്ചു. 2007 ലോ അതിനു മുൻപോ ജനിച്ചവർക്കാണ് വാക്‌സിൻ നൽകുന്നത്. കുത്തിവയ്പ്പ് എടുക്കുന്നതിനായി കോവിൻ പോർട്ടലിൽ റജിസ്റ്റർ ചെയ്യണം. രാജ്യത്താകെ എട്ടു ലക്ഷത്തോളം കുട്ടികൾ കോവിൻ പോർട്ടലിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്പോട് റജിസ്ട്രേഷനും സൗകര്യമുണ്ട്. ഇവർക്ക് ഭാരത് ബയോടെക്കിന്റെ കോവാക്സിൻ ആണ് നൽകുക. 28 ദിവസത്തിനു ശേഷം രണ്ടാം ഡോസും നൽകും. കോവിഡിന്റെ ഒമിക്രോൺ വകഭേദം ദ്രുതഗതിയിൽ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് സർക്കാർ കുട്ടികൾക്ക് വാക്‌സിൻ നൽകാൻ […]









