സംസ്ഥാനത്ത് കടുത്ത വാക്‌സിന്‍ ക്ഷാമം; പല ജില്ലകളിലേയും സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ നടക്കില്ല
സംസ്ഥാനത്ത് കൊവിഡ് വാക്സിന് കടുത്ത ക്ഷാമം. പല ജില്ലകളിലേയും സര്‍ക്കാര്‍ കേന്ദ്രങ്ങളിലെ വാക്സിന്‍ ഡോസ് തീര്‍ന്നതിനാല്‍ ഇന്ന് സ്വകാര്യ കേന്ദ്രങ്ങളില്‍ മാത്രമാകും വാക്സിനേഷന്‍ നടക്കുക. ഇന്ന് വാക്സിനേഷന്‍ നടത്താനാകാത്ത സ്ഥിതിയിലാണ് തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, കോഴിക്കോട് എന്നീ ജില്ലകളിലെ സര്‍ക്കാര്‍ കേന്ദ്രങ്ങള്‍്. ഈ ജില്ലകളില്‍ കോവിന്‍ പോര്‍ട്ടല്‍ വഴി സ്വകാര്യ ആശുപത്രികളില്‍ മാത്രമേ സ്ലോട്ട് നേടാനാകൂ. എറണാകുളം ജില്ലയിലും പത്തനംതിട്ട ജില്ലയിലും കൊവാക്സിന്‍ ഡോസുകള്‍ മാത്രമാണ് നിലവിലുള്ളത്. ശനിയാഴ്ച 1522 വാക്സിന്‍ കേന്ദ്രങ്ങളിലായി 4,53,339 പേര്‍ക്ക് വാക്സിന്‍ […]