രാജ്യത്ത് പുതിയ കോവിഡ് രോഗികൾ പതിനായിരത്തിന് മുകളിൽ; 255 മരണം
രാജ്യത്ത് 11,499 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 1,21,881 പേരാണ് നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളത്.അതേസമയം രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 4,29,05,844 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 255 പേര്‍ 24 മണിക്കൂറിനിടെ മരിച്ചപ്പോള്‍ ആകെ മരണനിരക്ക് 5,13,481 ആയി. 98.52 ശതമാനമാണ് ആകെ രോഗമുക്തി നിരക്ക്. ഇന്നലെ 23,598 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തരായതോടെ ആകെ നിരക്ക് 4,22,70,482 ആയി. 177.13 കോടി കൊവിഡ് വാക്‌സിനാണ് ഇതുവരെ വിതരണം ചെയ്തത്. […]