രാജ്യത്ത് കോവിഡ് കേസുകള്‍ നാലായിരത്തിന് മുകളില്‍,ആശങ്ക ജാഗ്രത
രാജ്യത്ത് ആശങ്കയായി കോവിഡ് കേസുകൾ വർധിക്കുന്നു.24 മണിക്കൂറിനിടെ 4270 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 15 പേർ മരിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.03 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.84 ശതമാനവുമാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച്. മെയ് ഒന്നിന് പ്രതിദിന പോസിറ്റിവിറ്റി 1.07 ശതമാനമായിരുന്നു. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് നിലവിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. രണ്ടു സംസ്ഥാനങ്ങളിലും 1500ൽ അധികം കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. 11.39 ശതമാനമാണ് കേരളത്തിലെ ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് […]