ബോളിവുഡ് താരങ്ങള്‍ക്കിടയില്‍ കൊവിഡ് വ്യാപനം,കൊവിഡ് ക്ലസ്റ്ററായി കരൺ ജോഹറിന്റെ പിറന്നാൾ പാർട്ടി,പങ്കെടുത്ത 50 പേര്‍ക്ക് രോഗം
ബോളിവുഡ് താരങ്ങള്‍ക്കിടയില്‍ കൊവിഡ് വ്യാപനം. സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറിന്റെ പിറന്നാള്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത അന്‍പതോളം താരങ്ങള്‍ക്ക് കൊവിഡ് ബാധിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മെയ് 25ന് മുംബൈയിലെ യാഷ് രാജ് സ്റ്റുഡിയോസില്‍ വച്ചാണ് കരണ്‍ ജോഹറിന്റെ അമ്പതാം പിറന്നാള്‍ ആഘോഷം നടന്നത്. കഴിഞ്ഞ ദിവസം ഷാരൂഖ് ഖാന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെ കത്രീന കെയ്ഫിനും കൊവിഡ് സ്ഥിരീകരിച്ചതായുള്ള വാര്‍ത്തകൾ പുറത്തുവന്നു. ഇതോടെയാണ് കൊവിഡ് ബാധിച്ചത് കരൺ ജോഹറിന്റെ ജന്മദിന പാര്‍ട്ടിയിൽ നിന്നാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകൾ. […]