ശാസ്ത്ര രംഗം കോവിഡ് പ്രൊജക്ട്: ആരാമ്പ്രം ഗവ: സ്കൂളിന് ഒന്നാം സ്ഥാനം
കോവിഡ് കാലത്തെ സാമൂഹിക മാറ്റങ്ങളെ കുറിച്ചും തിരിച്ചറിവുകളെ കുറിച്ചും വിദ്യാർത്ഥികളിൽ അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ശാസ്ത്ര രംഗം പ്രൊജക്ട് മൽസരത്തിൽ കൊടുവള്ളി ഉപജില്ലയിൽ യു.പി.വിഭാഗത്തിൽ ആരാമ്പ്രം ഗവ.സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമ നെഹൻ .വി ഒന്നാം സ്ഥാനം നേടി. ‘കോവിഡ് കാലത്തെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ-മാനസിക പ്രതിസന്ധികളും അതിജീവന പാഠങ്ങളും: ഒരു അന്വേഷണം’ എന്ന വിഷയത്തിലാണ് ഫാത്തിമ നെഹൻ പ്രൊജക്ട് അവതരിപ്പിച്ചത്.കഴിഞ്ഞ വർഷങ്ങളിൽ നടന്ന സ്കൂൾ ശാസ്ത്രമേളകളിലും ഈ വിദ്യാർത്ഥിനി […]
