National News

പരീക്ഷണ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച ഹരിയാന ആരോഗ്യമന്ത്രിക്ക് കൊവിഡ്

പരീക്ഷണ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജിന് കൊവിഡ്. മൂന്നാംഘട്ട പരീക്ഷണത്തിന്റെ ഭാഗമായി കഴിഞ്ഞ നവംബര്‍ 20ന് മന്ത്രി ഭാരത് ബയോടെക്കിന്റെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു. മന്ത്രിയെ അമ്പാല സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. I have been tested Corona positive. I am admitted in Civil Hospital Ambala Cantt. All those who have come in close contact to me are advised to get themselves […]

ഷാനിമോൾ ഉസ്മാന് കൊവിഡ്

  • 20th November 2020
  • 0 Comments

അരൂർ എം.എൽ.എ ഷാനിമോൾ ഉസ്മാന് കൊവിഡ് സ്ഥിരീകരിച്ചു. ഷാനിമോൾ ഉസ്മാൻ തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. താനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്ന് ഷാനിമോൾ ഫേസ്ബുക്കിൽ പറഞ്ഞു നേരത്തേ ആലപ്പുഴ ഡിസിസി പ്രസിഡന്റ് അടക്കം മൂന്ന് കോൺഗ്രസ് നേതാക്കൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എം.എൽ.എയ്ക്കും കൊവിഡ് പോസിറ്റീവായത്. കഴിഞ്ഞ ദിവസങ്ങളിൽ ആലപ്പുഴ ഡിസിസി ഓഫീസിൽ നടന്ന സ്ഥാനാർത്ഥി നിർണയ ചർച്ചകളിൽ ഷാനിമോൾ ഉസ്മാൻ പങ്കെടുത്തിരുന്നു.

ആന്ധ്രയിൽ 829 അധ്യാപകര്‍ക്കും 575 വിദ്യാര്‍ത്ഥികള്‍ക്കും കൊവിഡ്

കൊവിഡ് വ്യാപനത്തിന്‍റെ പശ്ഛാത്തലത്തില്‍ അടച്ചിട്ട ആന്ധയിലെ സര്‍ക്കാര്‍ സ്കൂളുകള്‍ കഴിഞ്ഞ തിങ്കളാഴ്ച വീണ്ടും തുറന്ന പശ്ചാത്തലത്തിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 829 അധ്യാപകര്‍ക്കും 575 കുട്ടികള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. അധ്യാപകരിലും വിദ്യാർത്ഥികളിലും കൊവിഡ് വ്യാപിച്ചത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 98.84 ശതമാനം സ്കൂളുകളും വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. 87.78 ശതമാനം അധ്യാപകർ ഹാജരായെങ്കിലും ഒൻപതാം ക്ലാസിലെ 39.62 ശതമാനവും പത്താം ക്ലാസിലെ 43.65 ശതമാനം വിദ്യാർത്ഥികളും മാത്രമാണ് ആദ്യ മൂന്ന് […]

Local News

കുന്ദമംഗലത്ത് ഇന്ന് 32 പേർക്ക് കോവിഡ്

കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ ഇന്ന് നടത്തിയ ആന്റിജൻ പരിശോധനയിൽ 32 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.ചൂലാംവയലിൽ നടന്ന പരിശോധനയിൽ 192 പേരാണ് പരിശോധന നടത്തിയത്. റീ ടെസ്റ്റ് നടത്തിയതിൽ 1 പോസറ്റീവ് ആയിട്ടുണ്ട്. വാർഡ് തിരിച്ചുള്ള കണക്ക് 1- 6 , 3 -2, 7 -2, 9 -3, 10 -4, 12 -1, 16 -1, 17 -3, 18 -1, 19 -6, 21 -1, എന്നിങ്ങനെയാണ്

News

കൊടുവള്ളിയില്‍ ഇന്ന് 21 പേര്‍ക്ക് കോവിഡ്

കൊടുവള്ളി: നിരീക്ഷണത്തില്‍ കഴിഞ്ഞ 15 പേരടക്കം കൊടുവള്ളി നഗരസഭയില്‍ 21 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നെല്ലാങ്കണ്ടിയിലെ സ്വകാര്യ ലോഡ്ജില്‍ ക്വാറന്റെയിനില്‍ കഴിഞ്ഞിരുന്ന കന്യാകുമാരി സ്വദേശികളായ 15 മത്സ്യ തൊഴിലാളികള്‍, ആഗസ്റ്റ് 1ന് നടന്ന പരിശോധനയില്‍ സ്രവ പരിശോധന നടത്തിയ ആറ് പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കന്യാകുമാരി സ്വദേശികളായ മത്സ്യത്തൊഴിലാളികള്‍ ബേപ്പൂര്‍ കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്നവരാണ്. കടലില്‍ പോവുന്നതിന്റെ മുന്നോടിയായി നടത്തിയ പരിശോധനയിലാണ് 19 അംഗ സംഘത്തിലെ 15 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്. ചുണ്ടപ്പുറം 15 ഡിവിഷനില്‍ മൂന്നുപേര്‍ക്കും […]

error: Protected Content !!