National News

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കൊവിഡ് സ്ഥിരീകരിച്ചു

  • 4th January 2022
  • 0 Comments

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അദ്ദേഹം തന്നെയാണ് തൻ്റെ രോഗവിവരം അറിയിച്ചത്. പോസിറ്റീവ് ആയതോടെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണെന്നും കഴിഞ്ഞ ദിവസങ്ങളിൽ താനുമായി ബന്ധപ്പെട്ടവർ ടെസ്റ്റ് ചെയ്യണമെന്നും കെജ്‌രിവാൾ ട്വീറ്റ് ചെയ്തു. “കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു. നേരിയ ലക്ഷണങ്ങൾ കണ്ടെത്തി. ഇപ്പോൾ വീട്ടിൽ സ്വയം നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ എന്നെ ബന്ധപ്പെട്ടവർ ദയവായി ടെസ്റ്റ് ചെയ്യുകയും സ്വയം നീരിക്ഷണത്തിൽ കഴിയുകയും വേണം” മുഖ്യമന്ത്രി പോസ്റ്റ് ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി പഞ്ചാബ്, […]

National News

സൗരവ് ഗാംഗുലിക്ക് കൊവിഡ് സ്ഥിരീകരിച്ചു; ആരോഗ്യ നില തൃപ്തികരം

  • 28th December 2021
  • 0 Comments

രാജ്യത്ത് ഒമിക്രോൺ കേസുകൾ ഉയരുന്നതിനിടെ ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രിയോടെയാണ് ടെസ്റ്റ് റിപ്പോർട്ട് പുറത്ത് വന്നത്. തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ആരോഗ്യ നില തൃപ്തികരമാണ്. ഇതിനിടെ ഇന്ത്യയിൽ ഇതുവരെ 653 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു . രോഗബാധിതരുടെ പട്ടികയിൽ മൂന്നാമതായി തുടരുകയാണ് കേരളം. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത് 167 പേരിൽ ഒമിക്രോൺ രോഗബാധ കണ്ടെത്തി. ഡൽഹിയിൽ 165 പേർക്കും കേരളത്തിൽ 57 പേർക്കും […]

National News

ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലെത്തിയ മുംബൈ സ്വദേശിക്ക് കോവിഡ് പോസിറ്റീവ് ; ഒമിക്രോണ്‍ വൈറസ് ആണോ എന്നതില്‍ സ്ഥിരീകരണമില്ല

  • 29th November 2021
  • 0 Comments

രാജ്യത്താകെ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഭീതി നിലനില്‍ക്കെ ദക്ഷിണാഫ്രിക്കയില്‍ നിന്നും ഡല്‍ഹി വഴി നവംബര്‍ 24 മുംബൈയിലെത്തിയ ഡോംബിവാലി സ്വദേശിക്ക് കൊവിഡ് പോസിറ്റീവ് ആയെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. . എന്നാല്‍ യാത്രക്കാരനെ ബാധിച്ചിരിക്കുന്നത് വകഭേദം വന്ന ഒമിക്രോണ്‍ വൈറസ് ആണോ എന്നതില്‍ സ്ഥിരീകരണമില്ല. കേപ്ടൗണില്‍ നിന്നും ദുബായ് വഴി ഇന്ത്യയിലെത്തിയ യാത്രക്കാരൻ , ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും കണക്ഷന്‍ വിമാനത്തില്‍ മുംബൈയില്‍ എത്തി. ഡല്‍ഹി വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് കൊവിഡ് പോസിറ്റീവാണെന്ന് […]

Entertainment News

കമല്‍ഹാസന് കൊവിഡ്;സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ

  • 22nd November 2021
  • 0 Comments

നടന്‍ കമല്‍ഹാസന് കൊവിഡ് സ്ഥിരീകരിച്ചു. അമേരിക്കന്‍ യാത്ര കഴിഞ്ഞ് തിരികെ എത്തിയപ്പോള്‍ ശാരീരിക അസ്വസ്ഥകളെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.താരം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ചെന്നൈയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്..’യുഎസ് യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം ചെറിയ ചുമ. പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയില്‍ ഐസൊലേഷനിലാണ്. രോഗം ഇതുവരെ അവസാനിച്ചിട്ടില്ലെന്ന് മനസ്സിലാക്കി എല്ലാവരും സുരക്ഷിതരായിരിക്കുക’ കമല്‍ഹാസന്‍ ഫേസ് ബുക്കില്‍ കുറിച്ചു.അസുഖത്തിന്റെ പശ്ചാത്തലത്തിൽ ചെന്നൈയില്‍ ഇന്നു കമല്‍ പങ്കെടുക്കേണ്ടിയിരുന്ന സിനിമയുടെ ഓഡിയോ ലോഞ്ച് പരിപാടി റദ്ദാക്കിയിട്ടുണ്ട്

Kerala News

വൈത്തിരി സബ് ജയിലിൽ മറ്റ് തടവുകാരോടൊപ്പം കോവിഡ് രോഗികളും

  • 25th October 2021
  • 0 Comments

വയനാട് വൈത്തിരി സബ് ജയിലിൽ കോവിഡ് ബാധിതരായ തടവുകാരോടൊപ്പം മറ്റുള്ളവരെയും ഇടുന്നതായി പരാതി. പരമാവധി 16 പേരെ താമസിപ്പിക്കാൻ സൗകര്യമുള്ള ജയിലിൽ 43 തടവുകാരാണ് ഇപ്പോൾ ഉള്ളത്. ഇതിൽ 26 തടവുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ജയിലിൽ ഭക്ഷണം പാകം ചെയ്യുന്നതും കോവിഡ് പോസിറ്റീവായ തടവുകാരാണ്. ബാക്കിയുള്ള മുഴുവൻ പേർക്കും കോവിഡ് ലക്ഷണവുമുണ്ട്. തടവുകാരുടെ ജയിലിലെ അവസ്ഥയും ദുരിതം നിറഞ്ഞതാണ്. ബ്രിട്ടീഷുകാരുടെ കാലത്തു നിർമിച്ച രണ്ടുപേർക്ക്​ മാത്രം കിടക്കാവുന്ന ഇടുങ്ങിയ മുറികളിലാണ് എട്ടു പേരെ വീതം ഇട്ടിരിക്കുന്നത്. ആകെയുള്ള […]

News Sports

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകൻ രവി ശാസ്ത്രിക്ക് കോവിഡ്; പരിശീലക സംഘത്തിലെ മൂന്നു പേർ ഐസലേഷനിൽ

  • 5th September 2021
  • 0 Comments

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകൻ രവി ശാസ്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് പരിശീലക സംഘത്തിലെ മൂന്നു പേർ ഐസലേഷനിലായി. ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ നാലാം ക്രിക്കറ്റ് ടെസ്റ്റ് ഓവലിൽ പുരോഗമിക്കുന്നതിനിടെയാണ് ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകന് കൊവിഡ് സ്ഥിരീകരിച്ചത്. രവി ശാസ്ത്രിയുൾപ്പെടെ ഇന്ത്യൻ ക്രിക്കറ്റ് ടീം സപ്പോർട്ട് സ്റ്റാഫിലെ നാല് പേരെ ബിസിസിഐ മെഡിക്കൽ സംഘം ഐസലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകുന്നേരം നടത്തിയ പരിശോധനയിൽ ശാസ്ത്രി ടെസ്റ്റ് പോസിറ്റീവ് ആയതിനെത്തുടർന്ന് മുൻകരുതൽ നടപടിയായി […]

ദില്ലി ലഫ്റ്റനൻറ് ഗവർണർക്ക് കൊവിഡ്

  • 30th April 2021
  • 0 Comments

ദില്ലി ലഫ്റ്റനൻറ് ഗവർണർക്ക് കൊവിഡ്. ചെറിയ ലക്ഷണങ്ങൾ ഉണ്ടെന്നും സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചെന്നും ലഫ്റ്റനൻറ് ഗവർണർ അനിൽ ബൈജാൽ പ്രതികരിച്ചു. ട്വീറ്റിലൂടെയാണ് അനില്‍ ബൈജാല്‍ കൊവിഡ് പോസിറ്റീവായ വിവരം പുറത്തുവിട്ടത്. താനുമായി അടുത്ത ദിവസങ്ങളില്‍ സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് അനില്‍ ബൈജാല്‍ ട്വീറ്റില്‍ വിശദമാക്കി. ദില്ലിയിലെ രൂക്ഷമാകുന്ന കൊവിഡ് സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി യോഗങ്ങള്‍ നടത്തിയിരുന്നു. ഏപ്രില്‍ 19ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളും ലഫ്റ്റനന്‍റ് ഗവര്‍ണറെ […]

National News

ബെംഗളൂരുവിൽ കോവിഡ് പോസിറ്റീവായ 3000 പേര്‍ ‘മുങ്ങി’

  • 29th April 2021
  • 0 Comments

പ്രതിദിനരോഗികളുടെ എണ്ണം തുടര്‍ച്ചയായി വര്‍ധിക്കുന്നതിനിടെ ബെംഗളൂരു നഗരത്തില്‍ കോവിഡ്-19 സ്ഥിരീകരിച്ച മൂവായിരത്തോളം പേരെ കണ്ടെത്താനാവാതെ കുഴങ്ങി അധികൃതര്‍. ഇവരുടെ മൊബൈല്‍ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ‘മുങ്ങിയ’ രോഗികളെ തിരഞ്ഞു പിടിക്കാനുള്ള ചുമതല കര്‍ണാടക സര്‍ക്കാര്‍ പോലീസിനെ ഏല്‍പിച്ചിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്ത് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. ഇത്തരത്തിലുള്ള ആളുകളുടെ നിരുത്തരവാദിത്തപരമായ പ്രവൃത്തി മൂലമാണ് സംസ്ഥാനത്ത് രോഗവ്യാപനം വര്‍ധിക്കാനിടയാക്കുന്നതെന്ന് സംസ്ഥാന റവന്യൂ മന്ത്രി ആര്‍ അശോക്‌ കുറ്റപ്പെടുത്തി. ബുധനാഴ്ച 39,047 പേര്‍ക്കാണ് കര്‍ണാടകയില്‍ കോവിഡ് സ്ഥിരീകരിച്ചത്. […]

International News

എവറസ്റ്റ് കയറി കോവിഡ്;നോര്‍വെയില്‍ നിന്നുള്ള പര്‍വതാരോഹകന് രോഗം

  • 23rd April 2021
  • 0 Comments

എവറസ്റ്റിന്റെ ബേസ് ക്യാമ്പില്‍ പര്‍വതാരോഹകന് കോവിഡ് സ്ഥിരീകരിച്ചു. നോര്‍വെയില്‍ നിന്നുള്ള എര്‍ലെന്‍ഡ് നെസ് എന്ന പര്‍വതാരോഹകനാണ് കോവിഡ് സ്ഥിരീകരിച്ചത്. തനിക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് നെസ് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു. സുഖമായിരിക്കുന്നുവെന്നും ആശുപത്രിയില്‍ ചികിത്സയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമുദ്രനിരപ്പിൽ നിന്നും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിൽ പൊതുവെ അനുഭവപ്പെടാറുള്ള ലക്ഷണങ്ങൾ തന്നെയാണ് കൊവിഡ് ബാധയിലും പ്രകടമാകുന്നത്. ഇതാദ്യമായാണ് എവറസ്റ്റിൽ വെച്ച് ഒരാൾക്ക് രോഗബാധ ഉണ്ടാകുന്നത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നെസിനെ ഹെലികോപ്റ്ററിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്. തനിക്കൊപ്പമുള്ള ഷെര്‍പയ്ക്കും […]

Entertainment News

ടൊവിനോ തോമസിന് കോവിഡ്

  • 15th April 2021
  • 0 Comments

നടന്‍ ടൊവിനോ തോമസിന് കൊവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത് .ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം തന്റെ രോഗവിവരം അറിയിച്ചത്. നിലവില്‍ നിരീക്ഷിണത്തിലാണെന്നും രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലെന്നും ടൊവിനോ വ്യക്തമാക്കി. ‘എനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. രോഗ ലക്ഷണങ്ങളൊന്നും ഇതുവരെയില്ല. ആരോഗ്യപരമായി പ്രശ്‌നങ്ങളുമില്ല. കുറച്ച് ദിവസത്തിന് നിരീക്ഷണത്തില്‍ തുടര്‍ന്ന ശേഷം വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തുന്നതായിരിക്കും. എല്ലാവരും സുരക്ഷിതരായി ഇരിക്കു’, ടൊവിനോ തോമസ് കുറിച്ചു.

error: Protected Content !!