Kerala News

വളാഞ്ചേരിയിൽ വെന്റിലേറ്റര്‍ ലഭിക്കാതെ കോവിഡ് രോഗി മരിച്ചതായി പരാതി

മലപ്പുറം വളാഞ്ചേരിയില്‍ വെന്റിലേറ്റര്‍ ലഭിക്കാത്തതിനാല്‍ കൊവിഡ് രോഗി മരിച്ചതായി പരാതി. തിരൂര്‍ പുറത്തൂര്‍ സ്വദേശിനി ഫാത്തിമയാണ് മരിച്ചത്. 80 വയസായിരുന്നു.വെന്റിലേറ്റര്‍ സൗകര്യം വേണമെന്ന ആവശ്യം പൊലീസ് കണ്ട്രോള്‍ റൂമിലും അറിയിച്ചിരുന്നു. ആശുപത്രി അധികൃതരും ബന്ധുക്കളും നിരവധി തവണ വെന്റിലേറ്ററിന് വേണ്ടി ശ്രമിച്ചിരുന്നു. അയല്‍ ജില്ലകളില്‍ വരെ വെന്റിലേറ്ററിനായി ശ്രമിച്ചു. സോഷ്യല്‍ മിഡിയയിലൂടെയും വെന്റിലേറ്ററിനായി അന്വേഷണം നടത്തിയിരുന്നു. ഇന്നലെ രാത്രിയാണ് ഇവര്‍ മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം.

Kerala News

ആലപ്പുഴ പുന്നപ്രയിൽ കൊവിഡ് രോഗിയെ ആശുപത്രിയില്‍ എത്തിച്ചത് ബൈക്കില്‍

ആലപ്പുഴയിൽ ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗിയെ ഇരു ചക്രവാഹനത്തിൽ ഇരുത്തി ആശുപത്രിയിലേക്ക് മാറ്റിയതിന്റെ ദൃശ്യങ്ങൾ പുറത്ത്.ആലപ്പുഴ ജില്ലയിലെ പുന്നപ്രയിലാണ് സംഭവം. രാവിലെ മുതല്‍ ശ്വാസ തടസം നേരിട്ട കൊവിഡ്-19 രോഗിയെ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമം നടത്തി. എഫ്എല്‍ടിസിയില്‍ ആവശ്യത്തിനുള്ള ഓക്‌സിജന്‍ സൗകര്യം ഇല്ലായിരുന്നു. ആരോഗ്യസ്ഥിതി മോശമായതോടെ ബൈക്കില്‍ മെഡിക്കല്‍ കോളെജില്‍ എത്തിക്കുകയായിരുന്നുവെന്നുമാണ് റിപ്പോട്ട്. ദൃശ്യങ്ങളടക്കമുളള വാർത്ത പുറത്ത് വന്നതോടെ സംഭവം അന്വേഷിക്കാൻ ഡിഎംഒയ്ക്ക് കലക്ടർ നിർദേശം നൽകി. ആംബുലൻസ് എത്തുന്നതിനു തൊട്ടു മുൻപ് സന്നദ്ധപ്രവർത്തകർ ചേർന്ന് രോഗിയെ ആശുപത്രിയിലേക്ക് […]

Kerala News

തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ കോവിഡ് രോഗിയുടെ മൃതദേഹം കാണാനില്ലെന്ന് പരാതി

തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ കോവിഡ് രോഗിയുടെ മൃതദേഹം കാണാനില്ലെന്ന് പരാതി. നെയ്യാറ്റിൻകര സ്വദേശി പ്രസാദിന്‍റെ മൃതദേഹമാണ് കാണാതായത്. പ്രസാദ് എന്ന പേരിലുള്ള മറ്റൊരാളുടെ മൃതദേഹം കൂടി മോർച്ചറിയിലുണ്ടായിരുന്നു. മൃതദേഹങ്ങൾ മാറിപ്പോയതാകാമെന്നാണ് സംശയം. മൃതദേഹം മാറി സംസ്‌കരിച്ചതായാണ് വിവരമെന്ന് നെയ്യാറ്റിന്‍കര എംഎല്‍എ കെ ആന്‍സലന്‍ പറഞ്ഞു. മോര്‍ച്ചറിയില്‍ മൃതദേഹം കൈകാര്യം ചെയ്തവര്‍ക്ക് പറ്റിയ പിഴവാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. മെഡിക്കല്‍ കോളേജ് അധികൃതരുമായി ബന്ധപ്പെട്ടെന്നും കാര്യങ്ങള്‍ പരിശോധിക്കുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

error: Protected Content !!