National News

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷം;പനവേലില്‍ നൈറ്റ് കര്‍ഫ്യു

  • 12th March 2021
  • 0 Comments

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. പനവേലില്‍ നൈറ്റ് കര്‍ഫ്യു ഏർപ്പെടുത്തി. കോളേജുകൾ അടച്ചു.സര്‍ക്കാര്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. മാര്‍ച്ച് 22 വരെയാണ് നൈറ്റ് കര്‍ഫ്യു ഏര്‍പ്പെടുത്തിയത്.രാത്രി 11 മണി മുതല്‍ രാവിലെ 5 മണിവരെയാണ് കര്‍ഫ്യു. ബോര്‍ഡ് എക്‌സാമുകള്‍ അടുത്തതിനാല്‍ 10, 12 ക്ലാസുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്കാണ് അവധി. മാര്‍ച്ച് 22 വരെ വിവാഹ ആഘോഷങ്ങള്‍ക്കും നിയന്ത്രണമുണ്ട്.ഈ കാലയളവില്‍ വിവാഹങ്ങള്‍ തീരുമാനിച്ചവര്‍ സര്‍ക്കാരില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണം. മാര്‍ച്ച് 22 […]

കര്‍ണാടക രാത്രികാല കര്‍ഫ്യൂ പിന്‍വലിച്ചു

  • 25th December 2020
  • 0 Comments

കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകയിൽ ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യൂ പിന്‍വലിച്ചു. പൊതുജനങ്ങളില്‍ നിന്നുള്ള പ്രതികരണത്തെ തുടര്‍ന്നാണിതെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. പൊതുജനാഭിപ്രായം കണക്കിലെടുത്ത് തീരുമാനം പുനഃപരിശോധിച്ചുവെന്നും മന്ത്രിമാരുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും കൂടിയാലോചിച്ച ശേഷം രാത്രികാല കര്‍ഫ്യൂ പിന്‍വലിക്കാന്‍ തീരുമാനിച്ചതായും പ്രസ്താവനയില്‍ പറയുന്നു. കൊവിഡ് പടരാതിരിക്കാന്‍ മുഖാവരണം ധരിക്കുകയും കൈകളുടെ ശുചിത്വവും സാമൂഹിക അകലവും പാലിക്കണമെന്നും യെദ്യൂരപ്പ അഭ്യര്‍ത്ഥിച്ചു.

രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി കര്‍ണാടക

  • 23rd December 2020
  • 0 Comments

കോവിഡിന്റെ പുതിയ വകഭേദം ബ്രിട്ടനിൽ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി കര്‍ണാടക. രാത്രി 10 മുതല്‍ രാവിലെ ആറുമണിവരെയാണ് കര്‍ഫ്യൂ. ജനുവരി രണ്ടുവരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ‘കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന്റ പശ്ചാത്തലത്തില്‍ ഇന്നുമുതല്‍ ജനുവരി രണ്ടുവരെ രാത്രി പത്തുമുതല്‍ രാവിലെ ആറുമണിവരെ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.’- മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ പറഞ്ഞു. കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെത്തുടർന്ന് മഹാരാഷ്ട്രയില്‍ നേരത്തേ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

കോവിഡ് വ്യാപനം കൂടുന്ന സംസ്ഥാനങ്ങളിൽ നിരീക്ഷണത്തിനായി കേന്ദ്ര സംഘം

  • 21st November 2020
  • 0 Comments

കൊവിഡ് വ്യാപനം കൂടുന്ന സംസ്ഥാനങ്ങളിൽ നിരീക്ഷണത്തിനായി കേന്ദ്ര സംഘത്തെ അയക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. പല സംസ്ഥാനങ്ങളിലും രോഗവ്യാപനം വീണ്ടും ഉയരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. രോഗവ്യാപനം തടയുന്നതിനായി ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ രാത്രികാല കർഫ്യു പ്രഖ്യാപിച്ചു. ഹരിയാന, മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ ചിലയിടങ്ങളിലാണ് കർഫ്യു പ്രഖ്യാപിച്ചത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജസ്ഥാനിലെ എല്ലാ ജില്ലകളിലും സർക്കാർ നിയന്ത്രണങ്ങളേർപ്പെടുത്തി.എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിക്കാൻ ആഭ്യന്തര വകുപ്പ് ജില്ലാ ഭരണകൂടങ്ങൾക്ക് നി‍ർദ്ദേശം നൽകി. അതിനിടെ കൊവിഡ് വാക്സിന്‍ രണ്ടു […]

error: Protected Content !!