International News

കോവിഡ് മുക്തമായ ന്യൂസിലാൻഡിൽ വീണ്ടും വൈറസ് ബാധ ഉയരുന്നു

  • 22nd August 2021
  • 0 Comments

പൂർണമായും കൊവിഡ് മുക്തമായ ന്യൂസീലൻഡിൽ വീണ്ടും കോവിഡ് കേസുകൾ ഉയരുന്നു . ഡെൽറ്റ വകഭേദമാണ് രാജ്യത്ത് പടർന്നുപിടിക്കുന്നത്. ആറ് മാസമായി ഒരു കോവിഡ് കേസുകൾ പോലും രാജ്യത്ത് റിപ്പോർട്ട് ചെയ്തിരുന്നില്ല. എന്നാലിപ്പോൾ ഓക്ക്‌ലൻഡിലെ ഒരു ക്ലസ്റ്ററിൽ നിന്ന് മാത്രം 21 ഡെൽറ്റ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ രാജ്യം മുഴുവൻ ലോക്ക്ഡൗണിലാണ്. മുൻപ് കൊവിഡ് ബാധ പിടിച്ചുകെട്ടിയതുപോലെ എളുപ്പമല്ല ഡെൽറ്റ വകഭേദമെന്ന് മന്ത്രി ക്രിസ് ഹിപ്കിൻസ് പറഞ്ഞു. വൈറസ് ബാധയുടെ വേഗവും […]

Health & Fitness Kerala News

സംസ്ഥാനത്ത് വീണ്ടും അതിതീവ്ര കൊവിഡ്; ആറു പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു

  • 5th January 2021
  • 0 Comments

സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി അതിതീവ്ര കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ. കെ. ശൈലജ. ബ്രിട്ടണില്‍ നിന്ന് വന്നവരില്‍ നിന്ന് 31 സാമ്പിളുകള്‍ പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചതില്‍ ആറെണ്ണം പോസിറ്റീവാണെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ ദിവസത്തെപോലെ തന്നെ ഇന്നും ആലപ്പുഴ കോഴിക്കോട് എന്നിവിടങ്ങളില്‍ രണ്ട് വീതവും കോട്ടയം കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഒന്ന് വീതവും എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചതെന്നും മന്ത്രി പറഞ്ഞു. ഇവരില്‍ രണ്ട് പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും […]

International News

ബ്രിട്ടണ്‍ വീണ്ടും സമ്പൂര്‍ണ്ണ ലോക്ഡൗണിലേക്ക്; നടപടി ജനിതക മാറ്റം വന്ന കൊവിഡ് പടരുന്നതിനാല്‍

  • 5th January 2021
  • 0 Comments

ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ ബ്രിട്ടണ്‍ വീണ്ടും സമ്പൂര്‍ണ്ണ ലോക്ഡൗണിലേക്ക്. ലോക്ക്ഡൗണ്‍ ഫെബ്രുവരി പകുതിവരെ തുടരുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. ജനിതകമാറ്റം വന്ന കൊവിഡ് അതിവേഗത്തില്‍ പകരുന്നതായാണ് മനസിലാക്കുന്നതെന്നും നിര്‍ണ്ണായകമായ ഒരുവിഭാഗത്തിനെങ്കിലും വാക്സിന്‍ ലഭ്യമാക്കുന്നതുവരെ കനത്ത ജാഗ്രത തുടരണമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് മരണനിരക്ക് ഏറ്റവും കൂടുതലുള്ള രാജ്യങ്ങളില്‍ ഒന്നായ ബ്രിട്ടണില്‍ കടുത്ത നിയന്ത്രണങ്ങള്‍ മുന്‍പും ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബ്രിട്ടണില്‍ 80,000ലധികം പേരാണ് കൊവിഡ് രോഗബാധിതരായത്. സമ്പൂര്‍ണ്ണ […]

error: Protected Content !!