അറിയിപ്പുകള്‍
കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ ഞായര്‍,തിങ്കള്‍, ചൊവ്വ എന്നീ ദിവസങ്ങളില്‍ വ്യാപാരികളുടെ കോവിഡ് ടെസ്റ്റ് ഉണ്ടായിരിക്കുന്നതാണ്. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് കോവിഡ് മുക്ത ഗ്രാമപഞ്ചായത്ത് ആക്കി മാറ്റുന്നതിന്റെ ഭാഗമായി ശനിയാഴ്ച്ച നടത്താനിരുന്ന ടെസ്റ്റ് പിന്നീട് വ്യാപാരികളുടെ സൗകര്യം കണക്കിലെടുത്ത് ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലേക്ക് മാറ്റി നിശ്ചയിക്കുകയായിരുന്നു. ഗ്രാമ പഞ്ചായത്തിന്റെയും ആര്യോഗ്യ കേന്ദ്രത്തിന്റെയും സംയക്ത ആഭിമുഖ്യത്തിലാവും കോവിഡ് പരിശോധന നടക്കുക. കുന്ദമംഗലം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് രാവിലെ 10 മണി മുതല്‍ പരിശോധനാ നടപടികള്‍ നടക്കുമെന്ന് ആരോഗ്യ വൃത്തങ്ങള്‍ അറിയിച്ചു. […]