Kerala News

കൊവിഡ് വന്ന് ഭേദമായവരില്‍ ഒറ്റ ഡോസ് വാക്‌സിന്‍ ഫലപ്രദമെന്ന് പഠനറിപ്പോര്‍ട്ട്

  • 30th August 2021
  • 0 Comments

കൊവിഡ് വന്ന് ഭേദമായ ശേഷം ഒരു ഡോസ് വാക്‌സിന്‍ എടുത്തവരില്‍ ഉയര്‍ന്ന ആന്റിബോഡി സാന്നിധ്യമെന്ന് പഠനറിപ്പോര്‍ട്ട്. കൊച്ചിയിലെ ആരോഗ്യവിദഗ്ധര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. കൊവിഡ് വന്നു ഭേദമായവരിലും, രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരിലും ഉള്ളതിനേക്കാള്‍ 30 മടങ്ങ് പ്രതിരോധം കൊവിഡ് ഭേദമായ ശേഷം ഒരു ഡോസ് വാക്‌സിന്‍ എടുത്തവരില്‍ ഉണ്ട് എന്നാണ് പഠനറിപ്പോര്‍ട്ട് പറയുന്നത്. 1500 പേരിലാണ് പഠനം നടത്തിയത്. കൊവിഷീല്‍ഡ് വാക്‌സിന്‍ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്.

Kerala News

സംസ്ഥാനത്ത് സെറോപ്രിവിലന്‍സ് പഠനം നടത്തുന്നതിന് അനുമതി നല്‍കി ആരോഗ്യവകുപ്പ്

  • 30th August 2021
  • 0 Comments

സംസ്ഥാനത്ത് കൊവിഡ് 19 സെറോപ്രിവിലന്‍സ് പഠനം നടത്തുന്നതിന് അനുമതി നല്‍കി ഉത്തരവിട്ടതായി അറിയിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എത്രപേര്‍ക്ക് വാക്സിനേഷനിലൂടെയും രോഗം വന്നും കോവിഡ് 19 രോഗപ്രതിരോധ ശേഷി കൈവരിക്കാന്‍ കഴിഞ്ഞു എന്നത് കണ്ടെത്തുന്നതിന് വേണ്ടിയാണ് സെറോസര്‍വയലന്‍സ് പഠനം നടത്തുന്നത്. മാത്രമല്ല ഇനിയെത്ര പേര്‍ക്ക് രോഗം വരാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കാനും ഇതിലൂടെ സാധിക്കുന്നു. ഈ പഠനത്തിലൂടെ കോവിഡ് പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും രോഗം വരാനുള്ളവരെ കൂടുതല്‍ സുരക്ഷിതരാക്കാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ദേശീയ തലത്തില്‍ […]

Kerala News

കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണം; കേരളത്തിന് നിര്‍ദേശങ്ങള്‍ നല്‍കി കേന്ദ്രം

  • 28th August 2021
  • 0 Comments

കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ കേരളത്തിന് നിര്‍ദേശങ്ങള്‍ നല്‍കി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിലാണ് നിര്‍ദേശങ്ങള്‍ നല്‍കിയത്. കോണ്‍ടാക്ട് ട്രേസിംഗ് ഉടന്‍ കേരളത്തില്‍ ശക്തിപ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. 20 മുതല്‍ 25 പേരെ ഒരു പോസിറ്റിവ് കേസില്‍ ട്രേസ് ചെയ്ത് ക്വാറന്റീനില്‍ പ്രവേശിപ്പിക്കണം. രണ്ടാം ഡോസ് കൊവിഡ് വാക്സിന്‍ എല്ലാവരിലും സമയബന്ധിതമായി എത്തിക്കാന്‍ സമഗ്ര പദ്ധതി തയ്യാറാക്കണമെന്നും നിര്‍ദേശമുണ്ട്. വാക്സിനെടുത്തതിന് ശേഷം രോഗം വന്നവരുടെ ആരോഗ്യാവസ്ഥയെ പറ്റിയും പഠനം നടത്തണം. […]

Kerala News

വേണ്ടത് അതീവ ജാഗ്രത, ഏറ്റവും നന്നായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളം; വീണ ജോര്‍ജ്

  • 27th August 2021
  • 0 Comments

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ കുഞ്ഞുങ്ങളുടെ കാര്യത്തില്‍ അതീവ ശ്രദ്ധ വേണമെന്നും മന്ത്രി പറഞ്ഞു. അതേസമയം കൊവിഡ് വ്യാപനത്തില്‍ ആശങ്ക വേണ്ടെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു. ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഒഴിവാക്കണം. കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ ആരംഭിച്ചിട്ടില്ലാത്തതിനാല്‍ അവരെ കൊണ്ട് പുറത്തേക്ക് പോകരുതെന്നും മന്ത്രി നിര്‍ദേശിച്ചു. കൊവിഡ് രണ്ടാം തരംഗത്തില്‍ കേരളത്തില്‍ ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മെയ് 12ന് […]

Kerala News

രോഗം കൂടുന്നത് ആശങ്കാജനകമെന്ന് പ്രചരിപ്പിച്ച് ചിലര്‍ ആശയക്കുഴപ്പമുണ്ടാക്കുന്നു; വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞ് മുഖ്യമന്ത്രി

  • 27th August 2021
  • 0 Comments

കൊവിഡ് പ്രതിരോധം പരാജയപ്പെട്ടു എന്നതരത്തില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗം കൂടുന്നത് ആശങ്കാജനകമെന്ന് പ്രചരിപ്പിച്ച് ചിലര്‍ ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചിന്ത വാരികയില്‍ എഴുതിയ ലേഖനത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. ഇന്ത്യയില്‍ത്തന്നെ, കൊവിഡിന് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കിയ സംസ്ഥാനമാണ് കേരളം. ചികിത്സ ലഭിക്കാത്തതുമൂലം ഒരാള്‍ പോലും ഇവിടെ മരണപ്പെട്ടിട്ടില്ല. ഒരു ഘട്ടത്തില്‍ പോലും ചികിത്സയുടെ കാര്യത്തില്‍ പരാതി ഉയര്‍ന്നിട്ടില്ല. അപ്രതീക്ഷിതമായി ഉണ്ടായ രണ്ടാം തരംഗത്തേയും ഫലപ്രദമായി നാം നേരിടുകയാണ്. ലഭ്യമായ വാക്സിന്‍ ഇത്ര […]

Kerala News

അടച്ചിടലിലും രക്ഷയില്ല; കോവിഡ് വ്യാപനത്തില്‍ രാജ്യത്ത് മുന്‍പന്തിയില്‍ കേരളം

  • 25th August 2021
  • 0 Comments

രാജ്യത്ത് കൊവിഡ് വ്യാപനത്തില്‍ ആശങ്കയൊഴിയാതെ കേരളം. അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ പ്രതിദിന മരണം പത്തായി കുറഞ്ഞപ്പോള്‍ കേരളത്തില്‍ അത് മിക്ക ദിവസവും നൂറിനു മേലെയാണ്. ദിവസങ്ങളായി കേരളത്തിലാണ് ഏറ്റവുമധികം പ്രതിദിന രോഗികള്‍. മഹാരാഷ്ട്രയില്‍ പ്രതിദിന കേസുകള്‍ നാലായിരത്തിലും താഴെയെത്തിയപ്പോള്‍ കേരളത്തില്‍ അത് പല ദിവസവും ഇരുപതിനായിരം കടക്കുന്നു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കേരളത്തിലാണ്. അയല്‍ സംസ്ഥാനങ്ങള്‍ എല്ലാം ഇളവുകള്‍ നല്‍കുമ്പോള്‍ കേരളം ഇതിന് സാധിക്കാത്ത അവസ്ഥയിലാണ്. കേസുകള്‍ കൂടുമെന്നുറപ്പായിട്ടും കൂടുതല്‍ അടച്ചിടേണ്ടെന്നാണ് മുഖ്യമന്ത്രി […]

Kerala News

കേരളത്തിലെ കോവിഡ് വ്യാപനത്തിൽ ആശങ്കയറിയിച്ച് കേന്ദ്ര സംഘം; ഇളവുകൾ വെല്ലുവിളി

  • 11th August 2021
  • 0 Comments

കേരളത്തിലെ കോവിഡ് വ്യാപനം പഠിക്കാനെത്തിയ ആറംഗ സംഘം കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേരളത്തിലെ കോവിഡ് വ്യാപനത്തിൽ സംഘം ആശങ്ക അറിയിച്ചു. ഓണത്തിന്റെ ഇളവും ടൂറിസം കേന്ദ്രങ്ങൾ തുറന്നതും രോഗ വ്യാപനത്തിന് കാരണമാകുമെന്നാണ് സംഘത്തിന്റെ വിലയിരുത്തൽ . വാക്സിൻ എടുത്തവരിലും രോഗം വർധിക്കുന്ന സാഹചര്യത്തിൽ വാക്സിൻ ഡോസുകളുടെ ഇടവേള കുറക്കണോ എന്ന് പരിശോധിക്കാൻ നിർദേശം നൽകി. സംസ്ഥാനത്തെ എട്ട് ജില്ലകള്‍ സന്ദര്‍ശിച്ച സംഘം ഓഗസ്റ്റ് ഒന്ന് മുതല്‍ 20 വരെ കേരളത്തില്‍ 4.6 ലക്ഷം കോവിഡ് കേസുകള്‍ ഉണ്ടായേക്കാമെന്നും […]

Kerala News

സംസ്ഥാനത്ത് കടുത്ത വാക്‌സിന്‍ ക്ഷാമം; പല ജില്ലകളിലേയും സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ നടക്കില്ല

  • 27th July 2021
  • 0 Comments

സംസ്ഥാനത്ത് കൊവിഡ് വാക്സിന് കടുത്ത ക്ഷാമം. പല ജില്ലകളിലേയും സര്‍ക്കാര്‍ കേന്ദ്രങ്ങളിലെ വാക്സിന്‍ ഡോസ് തീര്‍ന്നതിനാല്‍ ഇന്ന് സ്വകാര്യ കേന്ദ്രങ്ങളില്‍ മാത്രമാകും വാക്സിനേഷന്‍ നടക്കുക. ഇന്ന് വാക്സിനേഷന്‍ നടത്താനാകാത്ത സ്ഥിതിയിലാണ് തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, കോഴിക്കോട് എന്നീ ജില്ലകളിലെ സര്‍ക്കാര്‍ കേന്ദ്രങ്ങള്‍്. ഈ ജില്ലകളില്‍ കോവിന്‍ പോര്‍ട്ടല്‍ വഴി സ്വകാര്യ ആശുപത്രികളില്‍ മാത്രമേ സ്ലോട്ട് നേടാനാകൂ. എറണാകുളം ജില്ലയിലും പത്തനംതിട്ട ജില്ലയിലും കൊവാക്സിന്‍ ഡോസുകള്‍ മാത്രമാണ് നിലവിലുള്ളത്. ശനിയാഴ്ച 1522 വാക്സിന്‍ കേന്ദ്രങ്ങളിലായി 4,53,339 പേര്‍ക്ക് വാക്സിന്‍ […]

Kerala News

സംസ്ഥാനത്ത് ഇന്നും നാളെയും കര്‍ശന നിയന്ത്രണം; അവശ്യസര്‍വ്വീസുകള്‍ക്ക് അനുമതി

  • 24th July 2021
  • 0 Comments

സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനത്തില്‍ കുറവുവരാത്ത പശ്ചാത്തലത്തില്‍ ഇന്നും നാളെയും കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ തീരുമാനം. വാരാന്ത്യ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ സമ്പൂര്‍ണ ലോക്ഡൗണിന സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കാനാണ് ഡിജിപിയുടെ നിര്‍ദേശം. അത്യാവശ്യ മെഡിക്കല്‍ സേവനങ്ങള്‍ക്കും അവശ്യസര്‍വിസ് വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശിച്ച മറ്റ് വിഭാഗങ്ങളില്‍പെട്ടവര്‍ക്കും മാത്രമേ യാത്ര അനുവദിക്കേണ്ടതുള്ളു എന്നാണ് പൊലീസ് നിലപാട്. നിയന്ത്രണങ്ങളുടെ ഭാഗമായി രാവിലെ ആറു മുതല്‍ നഗരാതിര്‍ത്തി പ്രദേശങ്ങള്‍ പൊലീസ് അടയ്ക്കും. റോഡുകളില്‍ ഉള്‍പ്പെടെ ബാരിക്കേഡ് വച്ച് അടച്ച് കര്‍ശന പരിശോധന നടത്തുമെന്നും പൊലീസ് […]

സംസ്ഥാനത്ത് ഇന്ന് 6194 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

  • 10th April 2021
  • 0 Comments

സംസ്ഥാനത്ത് ഇന്ന് 6194 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 977, കോഴിക്കോട് 791, തിരുവനന്തപുരം 550, മലപ്പുറം 549, തൃശൂര്‍ 530, കണ്ണൂര്‍ 451, ആലപ്പുഴ 392, കോട്ടയം 376, കൊല്ലം 311, പാലക്കാട് 304, കാസര്‍ഗോഡ് 286, പത്തനംതിട്ട 256, ഇടുക്കി 230, വയനാട് 191 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ […]

error: Protected Content !!