കോവിഡ്: 183 സെക്ടറൽ മജിസ്‌ട്രേറ്റുമാരെ കൂടി നിയോഗിച്ചു
കോവിഡ് പ്രതിരോധത്തിന്റെ കോട്ട തീർക്കാൻ ഊർജ്ജിത പ്രവർത്തനങ്ങളുമായി ജില്ലാ ഭരണകൂടം. ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനത്തിനും നിരീക്ഷണത്തിനുമായി 183 സെക്ടറൽ മജിസ്‌ട്രേറ്റുമാരെ കൂടി നിയോഗിച്ചു. പൊലീസ് സ്റ്റേഷൻ പരിധി നിശ്ചയിച്ചാണ് ഇവർക്ക് ചുമതല നൽകിയിട്ടുളളത്. ഇതോടെ ജില്ലായിലാകെ 486 സെക്ടറൽ മജിസ്ട്രേറ്റുമാരായി. കോർപ്പറേഷൻ പരിധിയിൽ 15 പേരെയും കൊടുവള്ളി, മുക്കം, ഫറോക്ക്, വടകര, കൊയിലാണ്ടി, രാമനാട്ടുകര, പയ്യോളി മുനിപ്പാലിറ്റികളിലായി 26 പരെയും വിവിധ പഞ്ചായത്തുകളിലായി 142 പേരെയുമാണ് പുതുതായി നിയോഗിച്ചിട്ടുള്ളത്. വിവിധ സർക്കാർ വകുപ്പുകളിലെ ഗസറ്റെഡ് […]
