കുതിച്ചുയർന്ന് കോവിഡ് കേസുകൾ 24 മണിക്കൂറിനിടെ 22,775 പേര്‍ക്ക് രോഗം
രാജ്യത്ത് കോവിഡ് കേസുകളില്‍ വീണ്ടും ഒരു ഇടവേളയ്ക്ക് ശേഷം വർധന. 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളുടെ എണ്ണത്തില്‍ 35 ശതമാനത്തിന്റെ വര്‍ധവാണ് ഉണ്ടായത്. 22,775 പേര്‍ക്കാണ് രാജ്യത്ത് ഒരു ദിവസത്തിനിടെ പുതുതായി കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 406 കോവിഡ് മരണങ്ങളും 24 മണിക്കൂറിനെ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ സജീവ കേസുകള്‍ 1,04,781 ആണ്. 98.32 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്. 24 മണിക്കൂറിനിടെ 8949 പേര്‍ രോഗമുക്തി നേടി.രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 1431 ആയി. […]