കൊവിഡ് ഐ.സി.യുവില്‍ തീപിടുത്തം;13 രോഗികൾ വെന്തുമരിച്ചു
മഹാരാഷ്ട്രയിലെ പല്‍ഘര്‍ ജില്ലയിലെ വിരാറിലെ കൊവിഡ് ഐ.സി.യുവില്‍ ഉണ്ടായ തീപിടുത്തത്തില്‍ 13 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ രോഗികളാണ് മരിച്ചത്. മുംബൈയിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള വിരാറിൽ സ്ഥിതി ചെയ്യുന്ന വിജയ് വല്ലഭ് ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് പുലർച്ചെ 3.15 ഓടെയാണ് ആശുപത്രിയിൽ തീ പടർന്നത്. തീവ്രപരിചരണ വിഭാഗത്തിലെ എയര്‍ കണ്ടീഷണറില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. മരിച്ചവരെല്ലാം കൊവിഡ് ചികിത്സയിൽ കഴിഞ്ഞവരാണ്.തീപിടുത്തത്തിൽ നിരവധി പേർക്ക് പൊള്ളലേറ്റതായാണ് […]
