International News

ഇറാഖിലെ ആശുപത്രിയിൽ ഓക്‌സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ച് തീപിടുത്തം; 44 രോഗികൾ മരിച്ചു

  • 13th July 2021
  • 0 Comments

ഇറാഖിലെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 44 രോഗികള്‍ വെന്തുമരിച്ചു. കോവിഡ് രോഗികളാണ് മരിച്ചത്. 67 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റതായാണ് റിപ്പോര്‍ട്ട്. ആശുപത്രിയിലെ കോവിഡ് രോഗികളെ കിടത്തിയിരുന്ന ഐസൊലേഷന്‍ സെന്ററിലാണ് തീപിടുത്തം ഉണ്ടായത്. ആശുപത്രിയിലെ ഓക്‌സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടുത്തമുണ്ടായത്. കൂടുതല്‍ രോഗികളെ ഇവിടെ നിന്ന് രക്ഷിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

Kerala News

അടച്ചിട്ടിരുന്ന പ്ലാച്ചിമട കൊക്കകോള കമ്പനിയിൽ കോവിഡ്​ ചികിത്സ കേന്ദ്രം ആരംഭിച്ചു

  • 18th June 2021
  • 0 Comments

കോവിഡിന്‍റെ മൂന്നാംതരംഗത്തെ നേരിടാൻ ആരോഗ്യ സംവിധാനം വിപുലപ്പെടുത്തി സംസ്​ഥാനം. പാലക്കാട്​ പെരുമാട്ടിയിൽ വർഷങ്ങളായി അടച്ചിട്ടിരുന്ന പ്ലാച്ചിമട കൊക്കകോള കമ്പനിയിൽ കോവിഡ്​ ചികിത്സ കേന്ദ്രം ആരംഭിച്ചു. 35000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിൽ 550 കിടക്കകളാണ് ഒരുക്കിയിട്ടുള്ളത്. ഇതിൽ ഓക്സിജൻ സൗകര്യമുള്ള 100 കിടക്കകൾ, വെന്‍റിലേറ്റർ സൗകര്യമുള്ള 20 കിടക്കകൾ, 50 ഐ.സി.യു കിടക്കകൾ എന്നിവ സജ്ജമാക്കി. എയർ കണ്ടീഷണറോടു കൂടിയ റെഡിമെയ്ഡ് ക്യാബിനുകൾ, എല്ലാ ബെഡുകളിലും ആവശ്യമനുസരിച്ചുള്ള സിലിണ്ടര്‍ സപ്പോര്‍ട്ട്, രണ്ട് കെ.എല്‍ വരെ ശേഷി ഉയര്‍ത്താവുന്ന […]

Kerala News

കളമശേരി മെഡിക്കൽ കോളജ് പൂർണമായും കൊവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റും

  • 24th April 2021
  • 0 Comments

എറണാകുളം ജില്ലയിൽ പ്രതിദിനം കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കളമശ്ശേരി മെഡിക്കൽ കോളജ് പൂർണ്ണമായും കൊവിഡ് ചികിത്സ കേന്ദ്രമാക്കി മാറ്റും. രണ്ട് ദിവസത്തിനുള്ളിൽ ഇതിനുവേണ്ട നടപടികൾ പൂർത്തീകരിക്കും. ഐസിയു, ഓക്സിജൻ സൗകര്യം ആവിശ്യമുള്ള രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് അടിയന്തര നടപടി. നിലവിൽ മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള മറ്റു വിഭാഗം രോഗികളെ എറണാകുളം ജനറൽ ആശുപത്രി, ആലുവ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റും.

News

കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രി ഇനി മുതല്‍ സമ്പൂര്‍ണ കോവിഡ് ആശുപത്രി

ആഗസ്റ്റ് പത്ത് മുതല്‍ കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രി സമ്പൂര്‍ണ കൊവിഡ് ആശുപത്രിയായി മാറും. 322 രോഗികളെ ഒരേ സമയം ഇവിടെ പ്രവേശിപ്പിക്കാനാവും. 13 ലക്ഷം രൂപ ചെലവ് വരുന്ന മെഡിക്കല്‍ ഗ്യാസ് പൈപ്പ് ലൈന്‍ സിസ്റ്റം, 36 ലക്ഷം രൂപയുടെ ഉപകരണങ്ങളായ ഐ സി യു കിടക്കകള്‍, മള്‍ട്ടി പാരാ മോണിറ്റര്‍,മൊബൈല്‍ എക്‌സ്‌റേ, ഇന്‍ഫ്യൂഷന്‍ പമ്പ്, എ ബിജി ഇസിജി മെഷീനുകള്‍ തുടങ്ങി സ്വകാര്യ ആശുപത്രിയോട് കിടപിടിക്കുന്ന അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുമായാണ് കോഴിക്കോട് ബീച്ച് ജനറല്‍ […]

error: Protected Content !!