Kerala News

തിരുവനന്തപുരത്ത് ആരോഗ്യപ്രവര്‍ത്തക കൊവിഡ് ബാധിച്ചു മരിച്ചു

  • 18th January 2022
  • 0 Comments

തിരുവനന്തപുരത്ത് ആരോഗ്യപ്രവര്‍ത്തക കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചു. വര്‍ക്കല താലൂക്ക് ആശുപത്രിയിലെ ഗ്രേഡ് വണ്‍ നഴ്‌സ് സരിത(46) ആണ് കോവിഡ് ബാധിച്ച് മരിച്ചത്. കല്ലറ സി.എഫ്.എല്‍.ടി.സിയില്‍ കോവിഡ് ഡ്യൂട്ടിയിലായിരുന്നു സരിത. കഴിഞ്ഞ ദിവസം ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. സരിതയ്ക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലായിരുന്നു എന്നാണ് സൂചന. മറ്റെന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങളാണോ മരണത്തിന് കാരണമായതെന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്.

National News

കോൺ​​ഗ്രസ് എംപി രാജീവ് സതാവ് കോവിഡ് ബാധിച്ച് മരിച്ചു

കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ രാജീവ് സതാവ് കോവിഡ് ബാധിച്ച് മരിച്ചു. ദിവസങ്ങളായി ചികില്‍സയിലായിരുന്നു. ഏപ്രിൽ 20-നാണ് അദ്ദേഹത്തിന്‌ കോവിഡ് സ്ഥിരീകരിച്ചത്‌. പുണെയിലെ ജഹാംഗീർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് വെന്റിലേറ്ററിൽ കഴിയുകയായിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോട് വളരെയധികം അടുപ്പമുളള നേതാക്കളിലൊരാളായിരുന്നു രാജീവ് സാതവ്.

error: Protected Content !!