കോവിഡ് കാലത്തെ മാനസിക പിന്തുണക്ക് കൗൺസിലിംഗ് അവസരമൊരുക്കി പി.ടി.എ റഹീം
കോവിഡ് കാലത്തെ മാനസിക അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സൗജന്യ കൗൺസിലിംഗ് സേവനം ഒരുക്കിയതായി പി.ടി.എ റഹീം എം.എൽ.എ അറിയിച്ചു. കുന്നമംഗലം മണ്ഡലത്തിൽ കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് രൂപം നൽകിയ ജനകീയ സന്നദ്ധ സേനയുടെ നേതൃത്വത്തിൽ ഹീലിംഗ് ലൈറ്റ് ഇൻറർനാഷണലുമായി സഹകരിച്ചാണ് നൂതനമായ ഈ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. ജീവിതത്തിൻ്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്നവർക്ക് മുമ്പിൽ ഉപജീവനത്തിൻ്റെ പുത്തൻ പ്രതീക്ഷകൾ നാമ്പെടുത്തു തുടങ്ങിയപ്പോഴാണ് കോവിഡിൻ്റെ രണ്ടാം തരംഗം കൊടുങ്കാറ്റുപോലെ ആഞ്ഞടിച്ചത്. സാമൂഹിക ജീവിതത്തെയും കുട്ടികളുടെ വിദ്യാഭ്യാസത്തെയും പ്രതികൂലമായി ബാധിച്ചതോടെ […]