രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; 24 മണിക്കൂറിനിടെ 841 പുതിയ കേസുകള്‍, 3 മരണം
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കേരളം, കര്‍ണാടകം ,ബിഹാര്‍ എന്നിവിടങ്ങളിലാണ് ഓരോ കൊവിഡ് മരണം വീതം സ്ഥിരീകരിച്ചത്. ഒരു ദിവസത്തിനിടെ 841 പേര്‍ക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 227 ദിവസങ്ങള്‍ക്കിടെയുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 4309 ആയി ഉയര്‍ന്നു. കൊവിഡ് വകഭേദമായ JN 1 കേസുകളുടെ എണ്ണത്തിലും കഴിഞ്ഞ ദിവസങ്ങളില്‍ വര്‍ധന ഉണ്ടായി. ഡിസംബര്‍ 28 വരെ […]