National News

രാജ്യത്ത് ആറിനും 12നും ഇടയിലുള്ള കുട്ടികള്‍ക്ക് കൊവാക്സീൻ ഉപയോഗത്തിന് അടിയന്തര അനുമതി;

  • 26th April 2022
  • 0 Comments

രാജ്യത്തെ ആറ് മുതല്‍ പന്ത്രണ്ട് വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് കോവാക്‌സിന്‍ നല്‍കാന്‍ ഡി.സി.ജി.ഐയുടെ അനുമതി. നിലവില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികളില്‍ 15നും 18നും ഇടയില്‍ വരുന്നവര്‍ക്ക് നല്‍കുന്ന കോവിഡ് വാക്‌സിന്‍ കോവാക്‌സിനാണ്.രാജ്യത്ത് കോവിഡ് പ്രതിദിന കേസുകള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് വാക്‌സിന്‍ നിയന്ത്രണങ്ങളോടെ ഉപയോഗിക്കാനുള്ള അനുമതി നല്‍കിയിരിക്കുന്നത്. കുട്ടികളിലെ വാക്‌സിന്റെ ഉപയോഗം സംബന്ധിച്ച് സുരക്ഷാവിവരങ്ങള്‍ പതിനഞ്ച് ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കാന്‍ ഭാരത് ബയോടെക്കിനോട് ഡി.സി.ജി.ഐ നിര്‍ദേശിച്ചു. ആദ്യ രണ്ട് മാസത്തേക്ക് 15 ദിവസം കൂടുമ്പോഴുള്ള സമ്പൂര്‍ണ റിപ്പോര്‍ട്ട് ഉള്‍പ്പെടെ സമര്‍പ്പിക്കണം. […]

National News

കുട്ടികൾക്ക് വാക്‌സിൻ സ്വീകരിച്ച ശേഷം പാരസെറ്റാമോള്‍ നല്‍കേണ്ടെന്ന് ഭാരത് ബയോടെക്

  • 6th January 2022
  • 0 Comments

കുട്ടികൾക്ക് വാക്‌സിൻ സ്വീകരിച്ച ശേഷം പാരസെറ്റാമോള്‍ നല്‍കേണ്ടെന്ന് കോവാക്സിൻ നിര്‍മാതാക്കളായ ഭാ​ര​ത് ബ​യോ​ടെ​ക്.ചില വാക്സിന്‍ കേന്ദ്രങ്ങളില്‍ കുട്ടികള്‍ക്ക് കൊവാക്സിന്‍ നല്‍കിയ ശേഷം 500 എംജി പാരസെറ്റമോള്‍ ഗുളികള്‍ നൽകുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയാണ് കമ്പനിയുടെ വിശദീകരണം ചില വാക്സിനുകള്‍ സ്വീകരിച്ചതിന് ശേഷം പാരസെറ്റാമോള്‍ നൽകാറുണ്ട്. എന്നാല്‍ കൊവാക്സിന്‍റെ കാര്യത്തില്‍ ഇതാവശ്യമില്ലെന്നാണ് ഭാ​ര​ത് ബ​യോ​ടെ​ക് വ്യക്തമാക്കുന്നത്. അതേസമയം, ഏകദേശം 30,000 പേരില്‍ നടത്തിയ ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ 10 മുതല്‍ 20 ശതമാനം വരെ പേര്‍ക്ക് പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. […]

National News

കോവാക്‌സിനെക്കുറിച്ച് പുതിയ കണ്ടെത്തല്‍; കോവിഡിനെതിരെ ഫലപ്രാപ്തി 50 ശതമാനം മാത്രമെന്ന് പഠനം

  • 24th November 2021
  • 0 Comments

കോവിഡ് വാക്‌സിനായ കോവാക്‌സിനെക്കുറിച്ച് പുതിയ കണ്ടെത്തല്‍. കോവാക്‌സിന്റെ ഫലപ്രാപ്തി 50 ശതമാനമെന്ന് പഠനം. ദി ലാന്‍സെറ്റ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ഡല്‍ഹി എയിംസിലെ ആരോഗ്യപ്രവര്‍ത്തകരില്‍ നടത്തിയ പഠനത്തിലാണ് കോവാക്‌സിന്റെ ഫലപ്രാപ്തിയെക്കുറിച്ചുള്ള പുതിയ കണ്ടെത്തല്‍. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്‌സിനാണ് കോവാക്‌സിന്‍. ഭാരത് ബയോടെക്കും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐസിഎംആര്‍) ചേര്‍ന്നാണ് കോവാക്‌സിന്‍ വികസിപ്പിച്ചത്. ജനുവരി 16 ന്, ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്നണി പോരാളികള്‍ക്കും ഇന്ത്യ കോവിഡ് വാക്‌സിന്‍ നല്‍കി തുടങ്ങിയ സമയത്ത്, […]

National News

കോവാക്സിൻ കോവിഡിനെതിരേ 77.8 ശതമാനം ഫലപ്രദം-പഠനം;ഡെല്‍റ്റയെ പ്രതിരോധിക്കും

  • 12th November 2021
  • 0 Comments

ഭാരത് ബയോടെക് വികസിപ്പിച്ച ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച കോവാക്‌സിന് 77.8 ശതമാനം ഫലപ്രാപ്തിയെന്ന് ശാസ്ത്ര മാസിക ലാന്‍സെറ്റിന്റെ വിദഗ്ധസമിതി സ്ഥിരീകരിച്ചതായി ഭാരത് ബയോടെക്് അറിയിച്ചു. കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദത്തിനെതിരെ 65.2 ശതമാനം ഫലപ്രാപ്തിയാണ് കോവാക്‌സിനുള്ളത്. ഡെല്‍റ്റയ്‌ക്കെതിരെ ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള ഡേറ്റ ആദ്യമായി അവതരിപ്പിച്ചത് കോവാക്‌സിനാണെന്നും ഭാരത് ബയോടെക്ക് അറിയിച്ചു. നവംബര്‍ 2020- മെയ് 2021 കാലയളവിനുള്ളില്‍ 18-97 വയസ്സ് പ്രായമുള്ള കാല്‍ ലക്ഷത്തോളം ആളുകളില്‍ നടത്തിയ വാക്‌സിന്‍ പരീക്ഷണത്തില്‍ വാക്‌സിന്‍ ഉപയോഗിച്ചതിലൂടെയുള്ള മരണമോ പ്രതികൂല […]

International News

നവംബർ 22 മുതൽ എത്തുന്നവര്‍ക്ക്‌ ക്വാറന്റീൻ വേണ്ട;കൊവാക്സീനെ അംഗീകരിച്ച് ബ്രിട്ടൻ

  • 9th November 2021
  • 0 Comments

ലോകാരോഗ്യ സംഘടനയുടെ അംഗീകാരത്തിന് പിന്നാലെ കൊവാക്സീന് ബ്രിട്ടന്‍റെ അംഗീകാരം. നവംബർ 22 മുതൽ അന്താരാഷ്‌ട്ര യാത്രക്കാർക്കുള്ള അംഗീകൃത കോവിഡ് വാക്‌സിനുകളുടെ പട്ടികയിൽ ഇന്ത്യയുടെ കോവാക്സിനും ഉൾപ്പെടുത്തുമെന്ന് യുകെ സർക്കാർ അറിയിച്ചു.ഇനി ഭാരത് ബയോടെക് നിർമ്മിച്ച കോവാക്സിൻ സ്വീകരിച്ചവർക്ക് യുകെയിൽ പ്രവേശിക്കാൻ ക്വാറന്റൈൻ വേണ്ടിവരില്ല.കഴിഞ്ഞ മാസം കോവിഷീൽഡും യുകെയുടെ അംഗീകൃത പട്ടികയിൽ കോവാക്സിനും ഉൾപ്പെടുത്തിയിരുന്നു.“യുകെയിലേക്ക് വരുന്ന ഇന്ത്യക്കാർക്ക് കൂടുതൽ സന്തോഷവാർത്ത. നവംബർ 22 മുതൽ, കോവാക്സിൻ ഉൾപ്പെടെ, ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗത്തിന് അംഗീകാരം നൽകിയ കോവിഡ് വാക്സിൻ […]

National News

കോവാക്​സിനെ അംഗീകരിച്ച് ലോകാരോഗ്യ സംഘടന

  • 3rd November 2021
  • 0 Comments

ഇന്ത്യയിൽ ഭാരത്​ ബയോടെക്​ നിർമിച്ച കോവിഡ്​ പ്രതിരോധ വാക്സിനായ കോവാക്​സിന്​ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. കഴിഞ്ഞ ഏപ്രിലിൽ ഭാരത് ബയോടെക് അംഗീകാരത്തിനായി അപേക്ഷ നൽകിയിരുന്നു. വാക്സിൻ പരീക്ഷണത്തിന്‍റെയും ഫലപ്രാപ്തിയുടെയും വിശദവിവരങ്ങൾ ലോകാരോഗ്യ സംഘടന പരിശോധിച്ചിരുന്നു. നേരത്തെ തന്നെ അനുമതി ലഭിക്കുമെന്ന് കരുതിയെങ്കിലും പല കാരണങ്ങളാൽ അനുമതി നീണ്ടുപോയത് കോവാക്സിൻ സ്വീകരിച്ചവരെ ആശങ്കയിലാക്കിയിരുന്നു. ഇപ്പോൾ വാക്സിനെ അടിയന്തര ഉപയോഗത്തിനുള്ള ​വാക്സിനുകളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത് .ഇതോടെ കോവാക്സിന്​ സ്വീകരിച്ചവർക്ക്​ അന്താരാഷ്​ട്ര യാത്രകൾക്ക്​ ഉൾപ്പെടെ നേരിട്ടിരുന്ന തടസ്സം ഒഴിവാകും. ഇന്ത്യയുടെ ആദ്യ […]

International News

കോവിഡിനെ പ്രതിരോധിക്കാൻ ഇന്ത്യയുടെ കോവാക്‌സിൻ ഫലപ്രദം ; അമേരിക്ക

  • 28th April 2021
  • 0 Comments

കൊവിഡിനെ പ്രതിരോധിക്കാൻ ഇന്ത്യയുടെ കോവാക്‌സിൻ ഫലപ്രദമെന്ന് അമേരിക്ക. ജനിതകമാറ്റം വന്ന ബി1617 വൈറസിനെ നിർവീര്യമാക്കാൻ കോവാക്‌സിൽ മികച്ചതാണ്. കോവാക്‌സിൻ വൈറസിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡി ശരീരത്തിൽ ഉത്പാദിപ്പിക്കുന്നുണ്ടെന്നും വൈറ്റ് ഹൗസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവും അമേരിക്കയിലെ പകർച്ചവ്യാധി നിയന്ത്രണ വിദഗ്ധനുമായ ഡോ. ആന്റണി ഫൗച്ചി അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ കോവാക്‌സിൻ സ്ഥീകരിച്ച വ്യക്തികളിൽ വൈറസ് നിർവീര്യമാകുന്നതായി തെളിഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ ഇപ്പോഴത്തെ പ്രശ്‌നത്തിന് വാക്‌സിനേഷനാണ് പ്രധാന പ്രതിവിധി. കൊവിഡിനെതിരെയുള്ള മികച്ച പ്രതിവിധിയാണ് കോവാക്‌സിനെന്നും അദ്ദേഹം പറഞ്ഞു. യു.എസ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ […]

ഇരട്ട വ്യതിയാനം വന്ന കോവിഡിനുൾപ്പെടെ കൊവാക്‌സിന്‍ ഫലപ്രദം; ഐസിഎംആര്‍

  • 21st April 2021
  • 0 Comments

ഇരട്ട വ്യതിയാനം വന്ന കൊവിഡിന് ഉള്‍പ്പെടെ പല വകഭേദങ്ങള്‍ക്ക് കൊവാക്‌സിന്‍ ഫലപ്രദമെന്ന് പഠനത്തില്‍ കണ്ടെത്തിയതായി ഐസിഎംആര്‍ അറിയിച്ചു. അതേസമയം കൊവിഷീല്‍ഡ് വാക്‌സിന്റെ വില സെറം ഇന്സ്റ്റിറ്റിയൂട്ട് പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാറുകള്‍ക്ക് 400 രൂപയും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയുമാണ് ഡോസ് ഒന്നിന് വാക്‌സിന്റെ വില. കേന്ദ്ര സര്‍ക്കാരിന് 150 രൂപ നിരക്കിലാകും നല്‍കുക.

National News

കോവാക്‌സിന് അനുമതി നല്‍കിയത് തിടുക്കപ്പെട്ട്; ഒറ്റ ദിവസത്തില്‍ നിലപാട് മാറ്റി വിദഗ്ധ സമിതി

  • 6th January 2021
  • 0 Comments

രണ്ട് കൊവിഡ് വാക്സിനുകള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിതരണാനുമതി നല്‍കിയതില്‍ ഭാരത് ബയോടെകിന്റെ കൊവാക്സിന് അനുമതി ലഭിച്ചതുമായി ബന്ധപ്പെട്ട് ദേശീയ മാധ്യമത്തിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍. ഭാരത് ബയോ ടെക്കിനുള്ള അനുമതി സമിതിയില്‍ തിരുകിക്കയറ്റിയതാണ് എന്നതു സംബന്ധിച്ച റിപ്പോര്‍ട്ട് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസാണ് പുറത്തുവിട്ടിരിക്കുന്നത്. വിദഗ്ധ സമിതി യോഗത്തിന്റെ മിനുട്സ് ഉദ്ധരിച്ചുകൊണ്ടാണ് ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ റിപ്പോര്‍ട്ട്. ആദ്യത്തെ ദിവസങ്ങളില്‍ ഭാരത് ബയോടെക്കിന്റെ വാക്സിന് അനുമതി ലഭിച്ചിരുന്നില്ലെന്നും എന്നാല്‍ ഏറ്റവും ഒടവിലത്തെ യോഗത്തില്‍ അനുമതി നല്‍കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ […]

Health & Fitness National News

പാര്‍ശ്വ ഫലങ്ങളെക്കുറിച്ച് പറയാതെ ഭോപ്പാല്‍ ദുരന്തത്തിലെ ഇരകളില്‍ കോവാക്‌സിന്‍ ട്രയല്‍ നടത്തിയതായി പരാതി

  • 5th January 2021
  • 0 Comments

കൃത്യമായ അനുമതിയില്ലാതെ 1984 ലെ ഭോപ്പാല്‍ ദുരന്തത്തിന്റെ ഇരകളില്‍ കൊവാക്സിന്‍ പരീക്ഷിച്ചതായി പരാതി. എന്‍.ഡി.ടി.വിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അടിയന്തര സാഹചര്യങ്ങളില്‍ മാത്രം ഉപയോഗിക്കാന്‍ അനുമതി നല്‍കിയ കൊവാക്സിന്റെ ട്രയല്‍ ആണ് ഭോപ്പാല്‍ ഇരകളില്‍ നടത്തിയത്. ട്രയല്‍ പരീക്ഷിക്കുമ്പോള്‍ ഇന്‍ജക്ഷന്‍ എടുക്കുന്നത് കൊവിഡില്‍ നിന്ന് രക്ഷ നേടാനാണ് എന്ന് മാത്രമാണ് തങ്ങളോട് പറഞ്ഞതെന്ന് വാക്സിന്‍ കുത്തിവെച്ചവര്‍ പറയുന്നു. പഴയ യൂനിയന്‍ കാര്‍ബൈഡിനടുത്ത് സ്ഥിതി ചെയ്യുന്ന ഗരീബ് നഗറിലും ശങ്കര്‍ നഗറിലും ജെ. പി നഗറിലുമായി താമസിക്കുന്ന ആളുകളിലാണ് […]

error: Protected Content !!