ആദ്യ ഡോസ് കൊവാക്സിൻ നൽകിയയാൾക്ക് രണ്ടാമത്തെ ഡോസായി നൽകിയത് കോവിഷീൽഡ് വാക്സിൻ
ആദ്യ കോവിഡ് വാക്സിൻ ഡോസായി കൊവാക്സിൻ നൽകിയയാൾക്ക് രണ്ടാം ഡോസായി കോവിഷീൽഡ് വാക്സിൻ നൽകി. യു.പിയിലെ മഹാരാജ്ഗഞ്ചിലാണ് സംഭവം. ചീഫ് ഡവലെപ്മെന്‍റ് ഓഫിസറുടെ ഡ്രൈവറായി ജോലി ചെയ്യുന്ന ഉമേഷ് എന്നയാൾക്കാണ് വ്യത്യസ്ത കോവിഡ് വാക്സിനുകൾ കുത്തിവെച്ചത്. ആഴ്ചകൾക്ക് മുമ്പ് ഇയാൾ കൊവാക്സിൻ ആദ്യ ഡോസ് എടുത്തിരുന്നു. കഴിഞ്ഞ ദിവസം ജില്ല ആശുപത്രിയിൽ എത്തി രണ്ടാം ഡോസ് എടുത്തു . അതിന് ശേഷമാണ് കോവിഷീൽഡ് വാക്സിനാണ് കുത്തിവെച്ചതെന്ന് മനസിലായത്. ഉമേഷിന് ആരോഗ്യസംബന്ധമായ പ്രശ്നങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ചീഫ് […]