കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതകം: പ്രതി കുറ്റക്കാരനെന്ന് കോടതി, ശിക്ഷ നാളെ
കോട്ടയം: സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ സഹോദരനെയും മാതൃസഹോദരനെയും വെടിവെച്ചുകൊന്ന കേസില്‍ പ്രതി ജോര്‍ജ് കുര്യന്‍ കുറ്റക്കാരന്‍. കോട്ടയം സെഷന്‍സ് കോടതിയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷ നാളെ വിധിക്കും. കാഞ്ഞിരപ്പള്ളിയിലെ കുടുംബവീട്ടില്‍വച്ച് ഇളയ സഹോദരന്‍ രഞ്ജു കുര്യനെയും മാതൃ സഹോദരന്‍ കൂട്ടിക്കല്‍ പൊട്ടംകുളം മാത്യു സ്‌കറിയയെയും (പൂച്ചക്കല്‍ രാജു) ജോര്‍ജ് കുര്യന്‍ വെടിവച്ച് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. 2022 മാര്‍ച്ച് ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. നെഞ്ചിലും പുറകിലും വെടിയേറ്റ് രഞ്ജു കുര്യന്‍ തത്സമയവും തലക്കും […]