നാടുവിട്ട സംരംഭക ദമ്പതികളെ കോയമ്പത്തൂരില്‍ കണ്ടെത്തി, സഹായിച്ചത് ടവര്‍ ലൊക്കേഷന്‍
ഫര്‍ണിച്ചര്‍ വ്യാപാര സ്ഥാപനത്തിന് തലശ്ശേരി നഗരസഭ പൂട്ടിട്ടതോടെ മനം മടുത്ത് നാടുവിട്ട സംരംഭക ദമ്പതികളെ കണ്ടെത്തി. പ്രമുഖ ബാലസാഹിത്യകാരനും അധ്യാപക അവാര്‍ഡ് ജേതാവുമായിരുന്ന കെ. തായാട്ടിന്റെ മകന്‍ പാനൂര്‍ താഴെ ചമ്പാട് തായാട്ട് വീട്ടില്‍ രാജ് കബീര്‍ (58), ഭാര്യ ശ്രീദിവ്യ (48) എന്നിവരെ കോയമ്പത്തൂരില്‍ നിന്നാണ് പൊലീസ് ഇവരെ കണ്ടെത്തിയത്. ‘ഫാന്‍സി ഫണ്‍’ ഫര്‍ണിച്ചര്‍ സ്ഥാപന ഉടമകളായ ദമ്പതികള്‍ നഗരസഭയ്ക്കെതിരെ കത്തെഴുതിവച്ചശേഷം നാടുവിട്ടത്. ചൊവ്വാഴ്ച രാവിലെ മുതലാണ് ഇവരെ കാണാതായത്. ഇന്ന് തന്നെ ഇവരെ കണ്ണൂരിലെത്തിക്കും. […]



