‘അമ്മ വിചാരിച്ചാൽ പണം ഉണ്ടാക്കാം എന്ന് മക്കളോട് പറഞ്ഞു’പങ്കാളിയെ പങ്കുവെച്ച കേസിൽ വെളിപ്പെടുത്തലുകൾ
പങ്കാളികളെ പരസ്പരം കൈമാറി ലൈംഗിക വേഴ്ച നടത്തിയ കേസില്‍ കൂടുതൽ വെളിപ്പെടുത്തലുകളുമായി പരാതിക്കാരിയുടെ സഹോദരന്‍.സംഭവത്തിൽ ക്രൂരമായ ലൈംഗിക പീഡനമാണ് നടന്നതെന്ന് ഇരയുടെ സഹോദരൻ വെളിപ്പെടുത്തി.സഹോദരിയെ ഭീഷണിപ്പെടുത്തിയാണ് ഇതിലേക്ക് എത്തിച്ചത് വിസമ്മതിപ്പിച്ചപ്പോള്‍ ഭര്‍ത്താവ് കുട്ടികളെ ഭീക്ഷണിപ്പെടുത്തിയെന്നും സഹോദരന്‍ പറഞ്ഞു.വീട്ടിൽ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നുവെന്ന് സഹോദരി പറഞ്ഞതായും ഇരയുടെ സഹോദരൻ പറയുന്നു. അമ്മ വിചാരിച്ചാൽ പണം ഉണ്ടാക്കാം എന്ന് മക്കളോട് പറഞ്ഞു. അത്രത്തോളം ക്രൂരമായ പെരുമാറ്റം ആണ് ഉണ്ടായത് എന്നും സഹോദരൻ വെളിപ്പെടുത്തി.മദ്യത്തിന് അടിമയായ അയാൾ മദ്യപിച്ചാൽ വളരെ ക്രൂരമായാണ് പെരുമാറിയത്. […]
