തിരുവനന്തപുരത്ത് കോര്‍പറേഷനിലെ കൗണ്‍സിലര്‍മാർക്ക് കോവിഡ്
തിരുവനന്തപുരം: തലസ്ഥാനത്ത് രോഗ വ്യാപനം തുടരുകയാണ് ഇന്ന് തിരുവനന്തപുരം കോര്‍പറേഷനിലെ മൂന്ന് കൗണ്‍സിലര്‍മാര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം കോര്‍പറേഷനിലെ നൂറ് കൗണ്‍സിലര്‍മാരെയും പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. പൊതു പ്രവർത്തകരുടെ സമ്പർക്ക പട്ടിക സങ്കീർണ്ണമാകനാണ് സാധ്യത. കൗണ്‍സിലര്‍മാര്‍ക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഇവരുമായി സമ്പർക്കം പുലര്‍ത്തിയ നിരവധി പേര്‍ക്ക് നിരീക്ഷണത്തില്‍ പോകേണ്ടി വരും. ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നവരുമായും പൊതുജനങ്ങളുമായും നേരിട്ട് ബന്ധമുള്ളവരാണ് കൗണ്‍സിലര്‍മാര്‍ എന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു.