സംസ്ഥാനത്ത് കൊവിഡ് വ്യാപനം രണ്ടാഴ്ചക്കകം വീണ്ടും രൂക്ഷമാകും; ആരോഗ്യവകുപ്പ്

  • 4th January 2021
  • 0 Comments

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രണ്ടാഴ്ചക്കകം വീണ്ടും രൂക്ഷമാകുമെന്ന് മുന്നറിയിപ്പ് നല്‍കി ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. പ്രതിദിന രോഗബാധ 9000 വരെയെത്തുമെന്നാണ് ആരോഗ്യവകുപ്പ് സെക്രട്ടറി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. തെരഞ്ഞെടുപ്പും ആഘോഷങ്ങളും സ്കൂൾ തുറന്നതും എല്ലാം രോഗികളുടെ എണ്ണം കൂട്ടും. കിടത്തി ചികിത്സയിൽ ഉള്ള രോഗികളുടെ എണ്ണം ഒരു ലക്ഷം വരെ ആയേക്കും. ആന്റിജൻ പരിശോധനകളുടെ എണ്ണം വർധിപ്പിക്കണമെന്നും ആരോഗ്യവകുപ്പ് സെക്രട്ടറി നിർദ്ദേശിച്ചിട്ടുണ്ട്.

ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്; യു.കെയിൽ നിന്നുള്ള വിമാനങ്ങളുടെ വിലക്ക് ജനുവരി ഏഴുവരെ നീട്ടി

  • 30th December 2020
  • 0 Comments

ബ്രിട്ടനിൽ ജനിതകമാറ്റം സ്​ഥിരീകരിച്ച ​കൊറോണ വൈറസ്​ വ്യാപിക്കുന്ന സാഹചര്യത്തിൽ യു.കെയിൽനിന്ന്​ ഇന്ത്യയിലേക്കുള്ളതും തിരിച്ചുമുള്ള വിമാനങ്ങളുടെ വിലക്ക്​ തുടരും. ഡിസംബർ 31 വരെയുണ്ടായിരുന്ന വിലക്ക്​ ജനുവരി ഏഴുവരെയാണ്​ നീട്ടിയത്​. ജനുവരി ഏഴിന്​ ശേഷം കർശന നിയന്ത്രണങ്ങളോടെ വിമാന സർവിസ്​ പുനരാരംഭിക്കുമെന്നും വിശദാംശങ്ങൾ പിന്നീട്​ അറിയിക്കുമെന്നും വ്യോമയാനമന്ത്രി ഹർദീപ്​ സിങ്​ പുരി ട്വീറ്റ്​ ചെയ്​തു.​ബ്രിട്ടനിൽ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്​ വ്യാപിക്കുന്ന സാഹചര്യത്തിൽ ഡിസംബർ 31 വരെയായിരുന്നു വിമാനവിലക്ക്​ ഏർപ്പെടുപെടുത്തിയത്.

കുന്ദമംഗലത്ത് 5 പേർക്ക് കോവിഡ്

  • 27th December 2020
  • 0 Comments

കാരന്തൂർ AMLPസ്കൂളിൽ വെച്ച് നടത്തിയ കോവിഡ് ടെസ്റ്റിൽ കുന്ദമംഗലത്ത് 5 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ ആന്റിജൻ ടെസ്റ്റ് 138 ഉം ആർ ടി പി സി ആർ -38 ആണ് കഴിഞ്ഞ ദിവസം നടന്നത്. ഇതിൽ ആർ ടി പി സി ആർഫലത്തിലാണ് 5 പേർക്ക് രോഗം സ്ഥിരീകരിച്ചത്. വാർഡ് തിരിച്ചുള്ള കണക്ക്=12- 2,15-2, 2-1

കൊറോണ മഹാമാരി അവസാനത്തേതല്ല, വരാനിരിക്കുന്നതേയുള്ളൂ; ലോകാരോഗ്യ സംഘടന

  • 27th December 2020
  • 0 Comments

കൊവിഡ് 19 അവസാനത്തെ മഹാമാരിയല്ലെന്ന് ലോകാരോഗ്യ സംഘടന ചെയര്‍മാന്‍ ടെഡ്രോസ് അഥാനം. ഒരു മാഹാമാരി വന്നാല്‍ അതിനെ തടുക്കാനായി കുറേയധികം സമ്പത്ത് ചിലവാക്കുമെങ്കിലും അടുത്ത ഒരു മഹാമാരി വരാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കുന്നതില്‍ മനുഷ്യര്‍ വളരെ പിറകിലാണെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് 19ല്‍ നിന്നും ഒട്ടനവധി പാഠങ്ങള്‍ പഠിക്കാനുണ്ടെന്നും ഇത്രയും കാലം മനുഷ്യര്‍ പേടിച്ചുകഴിയേണ്ടി വന്ന ഒരു അവസ്ഥ നീണ്ട കാലത്തിനു ശേഷമാണെന്നും ടെഡ്രോസ് അഥാനം പറഞ്ഞു. അടുത്തൊരു മഹാമാരിയെ ചെറുക്കാന്‍ മനുഷ്യന്‍ ശ്രമിക്കുന്നില്ലെന്നത് അപകടകരമായ കാര്യമാണെന്നും അത് […]

ജനിതക മാറ്റം വന്ന കൊറോണ വൈറസ് വ്യാപിക്കുന്നു; പഴയ വൈറസിനേക്കാള്‍ 70 ശതമാനം വരെ കൂടുതല്‍ വ്യാപനസാധ്യത

  • 21st December 2020
  • 0 Comments

ജനിതക മാറ്റം വന്ന കൊറോണ വൈറസിന്റെ വ്യാപനത്തില്‍ ലോകത്ത് ആശങ്ക.അതിവ്യാപന ശേഷിയുള്ള പുതിയ വകഭേദത്തില്‍പ്പെട്ട കൊറോണ വൈറസ് നിയന്ത്രണാതീതം എന്ന റിപ്പോര്‍ട്ടുകളാണ് ബ്രിട്ടണില്‍ നിന്ന് പുറത്തുവരുന്നത്. ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് ആണ് ബ്രിട്ടണിലെ ആശങ്കാജനകമായ സ്ഥിതിവിവരം പുറത്തുവിട്ടത്. ഇതേ തുടര്‍ന്ന് യുകെയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്താനാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ തീരുമാനം. അയര്‍ലാന്റ്, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലാന്റ്‌സ്, ബെല്‍ജിയം എന്നീ രാജ്യങ്ങള്‍ വിമാനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി.പുതിയ വൈറസിനെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് വ്യക്തത കൈവരാത്തതും ആരോഗ്യ പ്രവര്‍ത്തകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. മരണനിരക്ക് […]

വന്ദേഭാരത് മിഷന്‍ പദ്ധതി എട്ടാം ഘട്ടം: ഡിസംബര്‍ 30 വരെ സൗദിയില്‍ നിന്നും 101 സര്‍വ്വീസുകള്‍

  • 9th November 2020
  • 0 Comments

ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി പ്രഖ്യാപിച്ച വന്ദേഭാരത് മിഷന്‍ പദ്ധതിയുടെ എട്ടാം ഘട്ടത്തില്‍ സൗദിയില്‍ നിന്നും 101 സര്‍വിസുകള്‍ ഇന്ത്യന്‍ എംബസി പ്രഖ്യാപിച്ചു. നവംബര്‍ ഒമ്പത് മുതല്‍ ഡിസംബര്‍ 30 വരെയുള്ള ഷെഡ്യൂള്‍ ആണ് പുറത്തുവന്നിരിക്കുന്നത്. ഇതില്‍ 50 സര്‍വിസുകളും കേരളത്തിലേക്കാണ്. ദമ്മാമില്‍ നിന്നും കണ്ണൂരിലേക്ക് സര്‍വിസില്ല. റിയാദില്‍ നിന്നും നവംബര്‍ 13, ഡിസംബര്‍ രണ്ട്, ഒമ്പത്, 16, 23, 30 തീയതികളില്‍ ഓരോന്നും നവംബര്‍ 18, 25 തീയതികളില്‍ രണ്ട് വീതം സര്‍വിസുകള്‍ തിരുവനന്തപുരത്തേക്കും നവംബര്‍ 11 ന് […]

കണ്ടുപഠിക്കണം തായ്‌വാനെ; കോവിഡ് സമ്പര്‍ക്ക കേസില്ലാതെ ഇരുന്നൂറാം ദിനം, റെക്കോര്‍ഡ് നേട്ടം

  • 30th October 2020
  • 0 Comments

ഏറെ തീവ്രമായിരുന്നു പലരാജ്യങ്ങളിലും കോവിഡിന്റെ രണ്ടാം വരവ്. ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, യുഎസ് തുടങ്ങിയ പല മുന്‍നിര രാജ്യങ്ങളില്‍ പഴയതിലും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു, രാജ്യങ്ങള്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകാനൊരുങ്ങുകയാണ്. അതേസമയം അഭിമാനാര്‍ഹമായ മറ്റൊരു നേട്ടം കുറിച്ചിരിക്കുകയാണ് തായ്‌വാന്‍. പ്രാദേശിക സമ്പര്‍ക്ക കേസുകളില്ലാത്ത ഇരുന്നൂറാം ദിനം എന്ന റെക്കോര്‍ഡ് ആണ് തായ്‌വാന്‍ കൈവരിച്ചത്. വെറും 553 കോവിഡ് കേസുകള്‍ മാത്രമാണ് തായ്‌വാനില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരണം ഏഴ്. ഏപ്രില്‍ 12നാണ് തായ്‌വാനില്‍ […]

Local

മൈസൂരുവിലേക്ക് കാല്‍നടയായി പോവാന്‍ ശ്രമിച്ച പഞ്ചാബ് സ്വദേശിയെ തിരിച്ചയച്ച് പോലീസ്

മൈസൂരുവിലേക്ക് കാല്‍നടയായി പോവാന്‍ ശ്രമിച്ച അതിഥി തൊഴിലാളിയെ പോലീസ് തിരിച്ചയച്ചു. പഞ്ചാബ് സ്വദേശി ആയ പ്രകാശ് സിംഗ(20) നെയാണ് മൈസൂരിലേക്ക് കാല്‍നടയായി പോവാന്‍ ശ്രമിക്കവേ കുന്നമംഗലം പത്താം മൈലില്‍ വച്ചു നാട്ടുകാരനായ ഒ.സലീം വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലിസ് എത്തി തിരിച്ചയച്ചത്. സ്ഥലത്ത് എത്തിയ കുന്നമംഗലം ജനമൈത്രി ബീറ്റ് ഓഫിസര്‍ വിജേഷ്, പോലീസ് ട്രെയിനി വിഷ്ണു എന്നിവര്‍ കാര്യങ്ങള്‍ തിരക്കുകയും ഇയാള്‍ കേരളത്തില്‍ വന്നിട്ട് 50 ദിവസം ആയെന്നും കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ അടുത്തുള്ള ഇന്റര്‍നാഷണല്‍ ലോഡ്ജില്‍ […]

News

അതിജീവനത്തിനായുള്ള പോരാട്ടം : ഖാലിദ് കിളിമുണ്ട എഴുതുന്നു

കുന്ദമംഗലം: കോറോണയും ലോക്ക് ഡൗൺ കാലവും സൃഷിടിക്കുന്ന ആശങ്കയെയും ബുദ്ധിമുട്ടും മനുഷ്യർ മാത്രമല്ല പക്ഷിമൃഗാദികളും നേരിടുകയാണെന്നുമുള്ള വസ്തുത തുറന്നു കാട്ടുകയാണ് വ്യത്യസ്തമായ കുറിപ്പിലൂടെ സാമൂഹിക പ്രവർത്തകനായ ഖാലിദ് കിളിമുണ്ട. അതിജീവനത്തിനുള്ള മനുഷ്യന്റെ പോരാട്ടവും ബുദ്ധിമുട്ടും മാത്രമല്ല മനുഷ്യ പക്ഷി മൃഗാതികൾക്കും നേരിടുന്ന പ്രശ്‌ങ്ങളും നേരിൽ കണ്ട അനുഭവത്തിൽ പങ്കു വെക്കുകയാണ് ഇദ്ദേഹം. അദ്ദേഹത്തിന്റെ കുറിപ്പിങ്ങനെ അതിജീവനത്തിനായുള്ള പോരാട്ടം കൊറോണയും ,ലോക്ക് ഡൌണും ഉണ്ടാക്കിയ യുദ്ധസമാനമായ അന്തരീക്ഷം. അതിജീവനത്തിനായുള്ള മനുഷ്യന്റെ പോരാട്ടം:- രോഗവ്യാപനത്തിലെ ഭയം. ഭക്ഷണലഭ്യതയെ കുറിച്ചുള്ള ആശങ്ക. […]

ജാഗ്രത | കാസർഗോഡ്

അറുപത് വയസിന് മുകളിൽ പ്രായമുള്ളവർ.ഗർഭിണികൾ കിടപ്പിലായ രോഗികൾ, ഡയാലിസിസ് രോഗികൾ, കാൻസർ രോഗികൾ പ്രമേഹ രോഗികൾ വൃക്കരോഗികൾ ഹൃദയ സംബന്ധമായ രോഗമുള്ളവർ തുടങ്ങി ജീവിതശൈലി രോഗത്തിന് സ്ഥിരം മരുന്ന് കഴിക്കുന്നവർ തുടങ്ങിയവർ നിർബന്ധമായും മറ്റൊരാളുമായി ബന്ധപ്പടാതെ സ്വന്തം വീടുകളിൽ വാതിലുകൾ അടച്ച് വായുസഞ്ചാരമുള്ള മുറികളിൽ കഴിയണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കാസർഗോഡ് ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു അറിയിച്ചു

error: Protected Content !!