കോവിഡ് വാക്സിനേഷൻ : രണ്ടാം ഡോസ് ബാക്കിയുള്ളവർക്ക് പ്രത്യേക വാക്സിനേഷൻ യജ്ഞം
ജില്ലയിൽ കോവിഡ് പ്രതിരോധ വാക്സിൻ ഒന്നാം ഡോസെടുത്ത് 112 ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസ് എടുക്കാത്തവർക്കായി ഇന്നു (ജനുവരി 25) മുതൽ പ്രത്യേക വാക്സിനേഷൻ യജ്ഞം നടത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇതിനായി എല്ലാ സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങളിലും പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഷീൽഡ് ഒന്നാം ഡോസെടുത്തതിനു ശേഷം 112 ദിവസം കഴിഞ്ഞിട്ടും വിവിധ കാരണങ്ങളാൽ രണ്ടാം ഡോസെടുക്കാൻ വിട്ടു പോയ 2 ലക്ഷത്തിലധികം പേർ ജില്ലയിലുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത്തരക്കാർ ഈ അവസരം പ്രയോജനപ്പെടുത്തി […]