കടയിൽ പോകുമ്പോൾ വാക്‌സിൻ സർട്ടിഫിക്കറ്റ് മറന്നോ? ഈ നമ്പറിൽ വാട്ട്സ്ആപ്പ് സന്ദേശമയച്ചാൽ ഉടനടി പരിഹാരം
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങക്ക് ഇളവ് നൽകിയപ്പോൾ മുന്നോട്ട് വെച്ച ഒരു നിർദേശമായിരുന്നു കടയിൽ പോകാൻ വാക്സിനേഷൻ സർട്ടിഫിക്കറ്റോ ആർ.ടി.പി.സി.ആർ ഫലമോ വേണമെന്നത്. ഈ നിർദേശത്തിനെതിരെ വ്യാപക വിമർശനങ്ങൾ വന്നു എങ്കിലും നിർദേശം പിൻവലിക്കാൻ സർക്കാർ തയാറായിട്ടില്ല. സംസ്ഥാനത്തെ ഭൂരിഭാഗം പേർക്കും വാക്‌സിൻ ലഭിച്ചിട്ടില്ല എന്നതാണ് വിമർശനത്തിന്‍റെ കാരണം. അതേസമയം, ഇനി വാക്‌സിൻ ലഭിച്ചവർ കടയിൽ പോകുേമ്പാൾ സർട്ടിഫിക്കറ്റ് എടുക്കാൻ മറന്നാൽ വാട്ട്സ്ആപ്പ് സന്ദേശത്തിലൂടെ അതിന് ഉടനടി പരിഹാരം കാണാനാകും.കേന്ദ്ര സർക്കാർ സജ്ജീകരിച്ച നമ്പറിലേക്ക് സന്ദേശമയച്ചാൽ നിമിഷങ്ങൾക്കുള്ളിൽ വാക്സിനേഷൻ […]