ആലുവയിലും സമീപ പഞ്ചായത്തിലും കർഫ്യൂ
കൊച്ചി: കോവിഡ് വ്യാപനം അതീവ ഗുരുതരമായ ആലുവ ക്ലസ്‌റ്ററിലുള്ള പ്രദേശങ്ങൾ ഇന്ന് രാത്രി മുതൽ കർഫ്യൂ. ആലുവ മുൻസിപാലിറ്റിയും സമീപ പഞ്ചായത്തുകളായ, ചെങ്ങമനാട്, കരുമാലൂര്‍, കടുങ്ങല്ലൂര്‍, ആലങ്ങാട്, ചൂര്‍ണിക്കര, എടത്തല, കീഴ്മാട് എന്നീ പ്രദേശങ്ങളിലാണ് കർഫ്യൂ പ്രഖ്യാപിച്ചത്. ഇക്കാര്യം ജില്ലയുടെ ചുമതലയുള്ള മന്ത്രി വി എസ് സുനിൽകുമാർ അറിയിച്ചു. ആലുവ മുൻസിപാലിറ്റിയും സമീപപ്രദേശങ്ങളും കോവിഡ് വ്യാപനത്തിന്റെ ലാർജ് ക്ലസ്‌റ്ററായി മാറിയെന്ന് മന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.ആലുവയിൽ സ്‌ഥിതി അതീവ ഗുരുതരമാണെന്നും മന്ത്രി പറഞ്ഞു. പ്രദേശത്ത് മെഡിക്കൽ സ്റ്റോറുകൾക്ക് 24 […]