കോപ്പാ അമേരിക്ക; പരാഗ്വെ ക്വാർട്ടറിൽ; ചിലിയെ തകർത്തത് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്
കോപ്പ അമേരിക്കയിൽ ചിലിയെ തകര്‍ത്ത് പരാഗ്വെ ക്വാർട്ടറിൽ. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു പരാഗ്വയുടെ ജയം. ഗ്രൂപ്പ് ബിയിലെ മൂന്നാം സ്ഥാനക്കാരായി ചിലിയും ക്വാർട്ടറിലെത്തി. പരാഗ്വയെ തകർത്ത് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തേക്ക് കയറാം എന്ന് കണക്കൂട്ടിയ ചിലിക്ക് തുടക്കം മുതൽ തിരിച്ചടികളായിരുന്നു. അക്രമിച്ച് കളിക്കാനിറങ്ങിയവർക്ക് പരാഗ്വയെ പ്രതിരോധിക്കേണ്ട പണി കൂടി എടുക്കേണ്ടി വന്നു. മുപ്പത്തിമൂന്നാം മിനിട്ടിൽ കോർണറിൽ തല വെച്ച് ബ്രയാൻ സാമുഡി ചിലിയെ ഞെട്ടിച്ചു. നാൽപ്പത്തിയൊന്നാം മിനിട്ടിൽ പരാഗ്വ വീണ്ടും മുന്നിലെത്തുമെന്ന് തോന്നിച്ചെങ്കിലും ഗോൺസാലെസിന്റെ ഹെഡർ ഗോളിലേക്കെത്തിയില്ല. […]

