കൂനൂർ ഹെലികോപ്ടർ അപകടം; അട്ടിമറിയില്ല; മോശം കാലാവസ്ഥ കാരണമുള്ള പിഴവെന്ന് റിപ്പോർട്ട്
സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത് അടക്കം 13 പേരുടെ മരണത്തിന് കാരണമായ കൂനൂർ ഹെലികോപ്ടർ അപകടം അട്ടിമറിയല്ലെന്നും ഹെലികോപ്റ്ററിന് സാങ്കേതിക തകരാർ ഉണ്ടായിരുന്നില്ലെന്നും അന്വേഷണ സംഘം കണ്ടെത്തിയതായി റിപ്പോർട്ട് . മോശം കാലാവസ്ഥ കാരണമുള്ള പിഴവാകാം അപകടകാരണമെന്ന് എയർ മാർഷൽ മാനവേന്ദ്ര സിംഗിൻ്റെ നേതൃത്വത്തിൽ ഉള്ള അന്വേഷണസംഘത്തിന്റെ നിഗമനം . റിപ്പോർട്ട് രണ്ടാഴ്ചയ്ക്കു ശേഷം പ്രസിദ്ധീകരിക്കും. അതേസമയം,കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ജൂനിയർ വാറന്റ് ഓഫീസർ പ്രദീപിന്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി. ഇന്നലെ വീട്ടിലെത്തിയ പിണറായി […]