90 കടന്ന് പെട്രോൾ; പാചക വാതക വിലയും ഉയരുന്നു
തുടർച്ചയായ അഞ്ചാം ദിവസമാണ് വിലവർധന. ഡീസലിന് 31 പൈസയും പെട്രോളിന് 26 പൈസയുമാണ് വർധിച്ചത്.ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 90.87 രൂപയും ഡീസലിന് 85.31 പൈസയുമായി. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 89.15 രൂപയാണ്. ഫെബ്രുവരിയിൽ ഒമ്പതാം തവണയാണ് ഇതോടെ വിലവർധന. പെട്രോള്‍, ഡീസല്‍ വിലവര്‍ധന തുടരുന്നതിനിടെ പാചക വാതക വിലയും ഉയരുന്നു. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള എല്‍പിജി സിലിണ്ടറിന് (14.2 കിലോ) 50 രൂപ കൂടി വര്‍ധിച്ചു. തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ […]


