ജോലി കിട്ടാത്തതില്‍ മാനസിക സമ്മർദ്ദം; വീട്ടുകാരെ ബോധിപ്പിക്കാൻ വ്യാജ രേഖ ഉണ്ടാക്കി; അറസ്റ്റിലായ യുവതിയുടെ മൊഴി
കൊല്ലത്ത് സർക്കാർ ജോലിക്കായി വ്യാജ രേഖ തയാറാക്കിയ യുവതിയെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. ഏഴുകോൺ സ്വദേശിനി ആർ രാഖിയാണ് 2021 നവംബറില്‍ നടന്ന എല്‍ഡി ക്ലര്‍ക്ക് പരീക്ഷയുടെ റാങ്ക് ലിസ്റ്റിൽ കൃത്രിമം കാണിച്ച് പിടിയിലായത്. ജോലി കിട്ടാത്തതില്‍ മാനസിക സമ്മര്‍ദമുണ്ടായെന്നും ഇതേതുടര്‍ന്ന് വീട്ടുകാരെ ബോധിപ്പിക്കാനാണ് വ്യാജ രേഖകള്‍ നിര്‍മിച്ചതെന്നുമാണ് യുവതിയുടെ മൊഴി. ഏഴുകോണ്‍ സ്വദേശി രാഖി ആര്‍ ആദ്യം ഒരു നിയമന ഉത്തരവുമായി കരുനാഗപ്പള്ളി താലൂക്ക് ഓഫീസിലെത്തി. നിയമന ഉത്തരവ് പരിശോധിച്ച തഹസില്‍ദാര്‍ ഇത് വ്യാജമാണെന്ന് […]
