Trending

ഇസ്ലാമോഫോബിയക്ക് നല്ല മാർക്കറ്റുണ്ട്; ടർക്കിഷ് തർക്കം തീയേറ്ററുകളിൽ നിന്ന് പിൻവലിച്ചതിൽ സംശയവുമായി വി.ടി ബൽറാം

  • 28th November 2024
  • 0 Comments

മതനിന്ദ ആരോപണത്തെത്തുടർന്ന് ടർക്കിഷ് തർക്കം എന്ന സിനിമ തിയേറ്ററുകളിൽ നിന്ന് പിൻവലിച്ച സംഭവത്തിൽ സംശയം പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് വി ടി ബൽറാം. ത്തരമൊരു തർക്കമോ വിവാദമോ ഉണ്ടായതായി അറിഞ്ഞില്ലെന്ന് ബൽറാം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം‘ടർക്കിഷ് തർക്കം’ എന്ന പേരിലൊരു സിനിമ റിലീസ് ചെയ്ത വിവരം അറിഞ്ഞിരുന്നില്ല. അതിനേക്കുറിച്ച് എന്തെങ്കിലും തർക്കമോ വിവാദമോ ഉണ്ടായതായും അറിഞ്ഞിരുന്നില്ല. അതിൽ “മതനിന്ദ” ആരോപിച്ച് ഏതെങ്കിലും അറിയപ്പെടുന്ന വ്യക്തികളോ സംഘടനകളോ രംഗത്തെത്തിയതായും ഭീഷണി മുഴക്കിയതായും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. […]

Kerala News

ഗാന്ധി സ്മൃതി സംഗമം പോസ്റ്ററിൽ ശ്രീരാമൻ; വയനാട് എൻസിപിയിൽ വിവാദം

  • 31st January 2024
  • 0 Comments

വയനാട് എൻ സി പി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധി സ്‌മൃതി സംഗമത്തിൽ വിവാദം. പരിപാടിയുടെ പോസ്റ്ററിൽ ഗാന്ധിക്കൊപ്പം ശ്രീരാമനെയും ഉൾപ്പെടുത്തിയാണ് ഒരു വിഭാഗം പ്രവർത്തകർ ചോദ്യം ചെയ്യുന്നത്. ശ്രീരാമനെ സംഘപരിവാർ രാഷ്ട്രീയമായി ഉപയോഗിക്കുമ്പോൾ മതേതര പ്രസ്ഥാനമായ എൻസിപി ഇത്തരം നടപടികളിലേക്ക് പോകരുതെന്നാണ് പ്രവർത്തകർ പറയുന്നു.സംസ്ഥാന നേതാക്കൾ ഉൾപ്പെട്ട വാട്സ്ആപ്പ് ഗ്രൂപ്പിൽ ഉൾപ്പെടെ ഈ പോസ്റ്റർ ചൂണ്ടിക്കാട്ടി നടന്നത് വലിയ സംവാദമാണ്. സംഘപരിവാർ കൈകാര്യം ചെയ്യുന്ന രീതിയിൽ എൻസിപി ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യരുതെന്നാണ് പ്രധാന വിമർശനം. […]

Entertainment News

തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ചു,എല്ലാ ജീവനും പ്രാധാന്യമുണ്ട്, ഏത് മതത്തിന്റെ പേരിലുള്ള ആക്രമണവും തെറ്റാണ്

  • 19th June 2022
  • 0 Comments

കാശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകവും പശുവിന്റെ പേരില്‍ മുസ്ലീംങ്ങളെ കൊല്ലുന്നതും തമ്മില്‍ വ്യത്യാസമില്ലെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി നടി സായ് പല്ലവി.താൻ നിഷ്പക്ഷ നിലപാട് കാരിയാണെന്നും ഏത് മതത്തിന്റെ പേരിലുള്ള ആക്രമണവും തെറ്റാണെന്നും സായ് പല്ലവി പറഞ്ഞു. അപകീർത്തികരമായ പരാമർശങ്ങൾ ഒന്നും താൻ നടത്തിയിട്ടില്ലെന്നും നടി വ്യക്തമാക്കി. താന്‍ പറഞ്ഞത് മുഴുവന്‍ കേള്‍ക്കാതെ ചെറിയൊരു വിഡിയോ മാത്രമാണ് ഷെയര്‍ ചെയ്യപ്പെടുന്നതെന്നും സായ് പല്ലവി പറഞ്ഞു.സോഷ്യൽമീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെ ആയിരുന്നു സായ് പല്ലവിയുടെ പ്രതികരണം. സായി പല്ലവിയുടെ വിശദീകരണം ഒരു കാര്യം […]

National News

പ്രവാചക വിരുദ്ധ പരാമര്‍ശം; അറബ് രാജ്യങ്ങളുടെ അതൃപ്തി പരിഹരിക്കാന്‍ അനുനയ നീക്കവുമായി കേന്ദ്രം

പ്രവാചകന്‍ മുഹമ്മദ് നബി വിരുദ്ധ പരാമര്‍ശത്തില്‍ ഗള്‍ഫ് രാജ്യങ്ങളുടെ അതൃപ്തി പരിഹരിക്കാന്‍ ഇന്ത്യ ശ്രമം തുടങ്ങി. ഗള്‍ഫ് രാജ്യങ്ങളിലെ തെറ്റിദ്ധാരണ നീക്കാന്‍ നടപടിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രശ്‌നത്തില്‍ ഇടപെട്ടത് വൈകിയെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. വിഷയം തുടര്‍ന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സുഹൃദ് രാജ്യങ്ങളുമായി സംസാരിച്ചേക്കും എന്നാണ് സൂചന. വിദേശകാര്യമന്ത്രി സ്ഥിതി നിരീക്ഷിക്കുകയാണ്. അതിനിടെ, കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങളും പ്രതിഷേധവുമായി രംഗത്തുണ്ട്. വിഷയത്തില്‍ ഇന്ത്യ പരസ്യമായി ക്ഷമാപണം നടത്തണമെന്ന് ഖത്തറും കുവൈറ്റും ആവശ്യപ്പെട്ടു. ലിബിയയും സംഭവത്തില്‍ അപലപിച്ചു. […]

Kerala News

പ്രവാചകനെതിരെ നടത്തിയ പരാമര്‍ശം, ഇന്ത്യ മാപ്പു പറയേണ്ടതില്ലെന്നു കേരള ഗവര്‍ണര്‍

ബിജെപി ദേശീയ വക്താവ് പ്രവാചകനെതിരെ പരാമര്‍ശം വിവാദമായ സംഭവത്തില്‍ ഇന്ത്യ ആരോടും മാപ്പ് പറയേണ്ടതില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എല്ലാവരെയും ഉള്‍ക്കൊളളുന്ന രാജ്യമാണ് ഇന്ത്യ. കാശ്മീര്‍ വിഷയത്തിലടക്കം പല രാജ്യങ്ങളും പലതും പറയുന്നുണ്ടെങ്കിലും ഇതൊന്നും ഇന്ത്യയെ കാര്യമായി ബാധിക്കുന്നില്ലെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. എല്ലാവരെയും ഉള്‍ക്കൊളളുന്ന രാജ്യമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രിയും ആര്‍എസ്എസ് തലവനും പറഞ്ഞിട്ടുളളതായും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ആഗോള തലത്തിലുള്ള മുസ്ലിം സമൂഹത്തെ വേദനിപ്പിക്കുന്നതാണു പരമാര്‍ശമെന്നും വിവാദ പരാമര്‍ശങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പരസ്യമായ ക്ഷമാപണം നടത്തുമെന്നാണു പ്രതീക്ഷയെന്നും […]

error: Protected Content !!