ജോഡോ യാത്ര കണ്ടെയ്നെറില്‍ പൊലീസ് പരിശോധന;പരാതിയുമായി കോൺഗ്രസ്
ഭാരത് ജോഡോ യാത്രകണ്ടെയ്നെറില്‍ പൊലീസ് പരിശോധന നടത്തിയതിനെതിരെ കോൺഗ്രസ്. ദില്ലി ഹരിയാന അതിര്‍ത്തിയില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി ഹരിയാന സോന സിറ്റി പോലീസില്‍ കോണ്‍ഗ്രസ് പരാതി നല്‍കി.രാഹുല്‍ ഗാന്ധിയുടെ യാത്രാ പദ്ധതിയടക്കം ആസൂത്രണം ചെയ്യുന്ന സംഘം തങ്ങുന്ന കണ്ടെയ്നര്‍ പരിശോധിച്ചുവെന്നാണ് പരാതി.ഭാരത് ജോഡോ കടന്നുപോകുന്ന സ്ഥലങ്ങളിലെല്ലാം രഹസ്യ പൊലീസിനെ ഉപയോഗിച്ച് വ്യാപക പരിശോധന നടത്തുന്നതായി കോൺഗ്രസ് ആരോപിച്ചുരാഹുല്‍ ഗാന്ധി എന്താണ് പറഞ്ഞത്, രാഹുലിനോട് എന്താണ് പറഞ്ഞത്, രാഹുലിന് നല്‍കിയ നിവേദനങ്ങളുടെ […]

