Kerala News

സ്പിരിറ്റ് കഴിച്ചെന്ന് സംശയം; പത്തനാപുരത്ത് രണ്ട് പേര്‍ മരിച്ചു

  • 16th June 2021
  • 0 Comments

കൊല്ലം പത്തനാപുരത്ത് സ്പിരിറ്റ് കഴിച്ച് രണ്ട് പേര്‍ മരിച്ചെന്ന് സംശയം. കടുവാത്തോട് സ്വദേശി പ്രസാദ് (50), സെക്യൂരിറ്റി ജീവനക്കാരന്‍ മുരുകാനന്ദന്‍ (53) എന്നിവരാണ് മരിച്ചത്. ആശുപത്രിയില്‍ നിന്ന് കൊണ്ടുവന്ന സ്പിരിറ്റ് ആണ് കഴിച്ചതെന്നാണ് സംശയം. ആശുപത്രിയിലെ സെക്യൂരിറ്റിയാണ് മുരുകാനന്ദന്‍. സംഭവസ്ഥലത്ത് നിന്ന് രണ്ട് കന്നാസ് സ്പിരിറ്റും കണ്ടെടുത്തിട്ടുണ്ട്. ആശുപത്രിയില്‍ ശുചീകരണത്തിനായി വാങ്ങിയ സ്പിരിറ്റ് കാണാനില്ലെന്ന് ജീവനക്കാരി വ്യക്തമാക്കി. രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഒരാളുടെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് […]

error: Protected Content !!