യാത്രക്കാരന് ഒരു രൂപ ബാക്കി കൊടുത്തില്ല; 2000 രൂപ നഷ്ടപരിഹാരം വിധിച്ച് കൺസ്യൂമർ കോടതി
യാത്രക്കാരന് അവകാശപ്പെട്ട ഒരു രൂപ മടക്കി നൽകാത്ത പരാതിയിൽ ഇടപെട്ട് ഉപഭോക്തൃ കോടതി.ബെംഗളുരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (BMTC) ലെ കണ്ടക്ടർക്കെതിരെയാണ് യാത്രക്കാരൻ ഉപഭോക്തൃ കോടതിയെ സമീപിച്ചത്. കണ്ടക്ടർ തനിക്ക് ഒരു രൂപ മടക്കി നൽകിയില്ലെന്ന് കാണിച്ചാണ് യാത്രക്കാരൻ കോടതിയെ സമീപിച്ചത്.2019 സെപ്തംബർ 11ന് നടന്ന സംഭവത്തിലാണ് ഉപഭോക്തൃ പരാതി പരിഹാര കമ്മിഷന്റെ ഇടപെടൽ.2000 രൂപ ഉപഭോക്താവിന് നഷ്ടപരിഹാരമായി നൽകണമെന്നാണ് ഉത്തരവ്.45 ദിവത്തിനകം നിർദേശിച്ച തുക നൽകണമെന്നാണ് ഉത്തരവ്.ഉത്തരവ് പാലിച്ചില്ലെങ്കിൽ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർക്കെതിരെ ക്രിമിനൽ കേസ് […]