സഹകരണ ബാങ്കുകളിലെ കുടിശിക നിവാരണ പദ്ധതി ഒരു മാസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കണം; കത്തുമായി പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: കേരള ബാങ്ക് ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകളിൽ പ്രഖ്യാപിച്ചിരിക്കുന്ന കുടിശക നിവാരണ പദ്ധതി ഏപ്രില്‍ 30 വരെ ദീര്‍ഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കും സഹകരണവകുപ്പ് മന്ത്രിക്കും കത്ത് നല്‍കി. കത്ത് പൂര്‍ണരൂപത്തില്‍ വായ്പാ കുടിശികയെ തുടര്‍ന്ന് സംസ്ഥാനത്ത് പതിനായിരക്കണക്കിന് പേര്‍ക്കാണ് കേരള ബാങ്കില്‍ നിന്നും സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകളില്‍ നിന്നും ജപ്തി നോട്ടീസ് ലഭിച്ചിരിക്കുന്നത്. മാര്‍ച്ച് 31 വരെ കുടിശിക നിവാരണ മാസമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിരവധി പേര്‍ക്ക് […]








