നിതീഷിന്റെ ആദ്യ ചുവടുവെപ്പ്; പ്രതിപക്ഷ സഖ്യത്തിനായി രാഹുലിന്റെ അടുത്തെത്തി
ഡൽഹി: സംയുക്ത പ്രതിപക്ഷ സഖ്യത്തിനായി ആദ്യ ചുവടുവെച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അദ്ദേഹം ഇന്ന് കാണാനെത്തി. ഉപമുഖ്യമന്ത്രി തേജസ്വി യാദവും കൂടിക്കാഴ്ച്ചയിലുണ്ടായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ദില്ലിയിലെ രാഹുലിന്റെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. യോഗത്തില്‍ ജെഡിയു പ്രസിഡന്റ് ലാലന്‍ സിംഗും പങ്കെടുത്തു. പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനുള്ള ചരിത്രപരമായ നടപടിയാണിതെന്ന് രാഹുല്‍ പറഞ്ഞു.









