ലഹരി ഉപയോഗിക്കരുത്, പാർട്ടിക്കെതിരെ പരസ്യ വിമർശനം വേണ്ട ; അംഗങ്ങൾക്ക് പുതിയ മാർഗ നിർദേശവുമായി കോൺഗ്രസ്
റായ്‌പൂരിൽ നടക്കുന്നമൂന്ന് ദിന പ്ലീനറി സമ്മേളനത്തിൽ അംഗങ്ങൾക്ക് പുതിയ മാർഗ നിർദേശങ്ങളുമായി കോൺഗ്രസ് പാർട്ടി. ലഹരി ഉപയോഗം പാടില്ല, പാർട്ടിക്കെതിരെ പരസ്യ വിമർശനം ഉന്നയിക്കാൻ പാടില്ല തുടങ്ങിയ കാര്യങ്ങളാണ് പാർട്ടിയുടെ ഭരണഘടനയിൽ പുതുതായി ചേർത്തത്. ഇത് കൂടാതെ അംഗങ്ങൾ സന്നദ്ധ പ്രവര്‍ത്തനങ്ങളിലും കമ്മ്യൂണിറ്റി സേവനങ്ങളിലും സജീവമാകണമെന്നും ഹീനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുതെന്നും ആവശ്യപ്പെട്ടു. ലഹരി വസ്തുക്കള്‍ ഉപയോഗിക്കരുത്, ദരിദ്രരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുക, മതേതരത്വം, സോഷ്യലിസം, സാമൂഹിക നീതി, ജനാധിപത്യം എന്നിവ സംരക്ഷിക്കുന്നതായി പ്രവര്‍ത്തിക്കുക, പാര്‍ട്ടിയുടെ അംഗീകൃത നയങ്ങളെയും പരിപാടികളെയും […]

