വിലക്കയറ്റത്തിനെതിരെ ലോക്സഭയിൽ പ്രതിഷേധം;രമ്യ ഹരിദാസ്, ടി എന്‍ പ്രതാപന്‍ അടക്കം നാലു കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍;
ലോക്സഭയിൽ പ്രതിഷേധിച്ചതിന് നാല് കോൺഗ്രസ് എംപിമാരെ സ്പീക്കർ സസ്പെന്റ് ചെയ്തു. രമ്യ ഹരിദാസ്, ടി എന്‍ പ്രതാപന്‍, മാണിക്കം ടാഗോര്‍, ജ്യോതി മണി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പ്ലക്കാര്‍ഡ് ഉയര്‍ത്തി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനാണ് സസ്‌പെന്‍ഷന്‍. വര്‍ഷകാല സമ്മേളനം പൂര്‍ത്തിയാകുന്നത് വരെയാണ് സസ്‌പെന്‍ഷന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.രാവിലെ രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നതിനാലാണ് ഉച്ചയ്ക്ക് ചേരാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെ പോലെ വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷം ബഹളം വെച്ചു. Four Congress Lok Sabha MPs including Manickam […]
