National News

കോൺഗ്രസിന് പുതിയ അധ്യക്ഷനെ ജൂണിൽ നിശ്ചയിക്കും

  • 22nd January 2021
  • 0 Comments

കോൺഗ്രസിന് പുതിയ അധ്യക്ഷനെ ജൂണിൽ പ്രഖ്യാപിക്കുമെന്ന് കെ സി വേണു​ഗോപാൽ അറിയിച്ചു. അധ്യക്ഷനെ തെരഞ്ഞെടുപ്പിലൂടെയാവും നിശ്ചയിക്കുകയെന്നും പ്രവർത്തക സമിതി യോ​ഗത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.മേയ് മാസത്തിൽ സംഘടന തെരഞ്ഞെടുപ്പ് നടക്കും. നിയമസഭ തെരഞ്ഞെടുപ്പ് നടപടികളെ ബാധിക്കാതിരിക്കാനാണ് ജൂണിൽ പ്രഖ്യാപനം. പാർട്ടി ഭരണഘടന പ്രകാരമാകും തെരഞ്ഞെടുപ്പ് നടപടികൾ നടക്കുക. തീരുമാനം ഐകകണ്ഠേനയെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് തിരികെ വരണമെന്ന് പ്രവർത്തക സമിതി ഇന്ന് വീണ്ടും ആവശ്യപ്പെട്ടിരുന്നു.

Kerala News

എംപിമാർ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനം സ്വാഗതാർഹം; രാജ്മോഹൻ ഉണ്ണിത്താൻ

  • 8th January 2021
  • 0 Comments

നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനം സ്വാഗതാർഹമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ. എംപിമാരെ മത്സരിപ്പിക്കരുതെന്ന് ആദ്യം ആവശ്യപ്പെട്ടത് താനാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് കോൺ​ഗ്രസ് ഹൈക്കമാന്റാണ് നിലപാടെടുത്തത്.എംപിമാർക്ക് എംഎൽഎ സ്ഥാനത്തേക്ക് മത്സരിക്കാൻ അനുമതി നൽകേണ്ടെന്ന് ഹൈക്കമാന്റിൽ ധാരണയായി.

National News

കോൺഗ്രസ് എംപിമാർക്ക് എംഎൽഎ സ്ഥാനത്തേക്ക് മത്സരിക്കാൻ അനുമതി നൽകേണ്ട; ഹൈക്കമാൻഡ്

  • 8th January 2021
  • 0 Comments

നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാൻഡ്. എംപിമാർക്ക് എംഎൽഎ സ്ഥാനത്തേക്ക് മത്സരിക്കാൻ അനുമതി നൽകേണ്ടെന്ന് ഹൈക്കമാൻഡിൽ ധാരണയായി. പാർലമെന്റിൽ കോൺ​ഗ്രസ് അം​ഗസംഖ്യ കുറയ്ക്കാനാവില്ല എന്നും ഹൈക്കമാൻഡിന്റെ നിലപാട്. ഒരു സംസ്ഥാനത്തും ഇളവു വേണ്ടെന്നാണ് നിലവിലെ ധാരണ.എംപിമാരിൽ ചിലർ കേരളത്തിൽ മത്സരിക്കുമെന്ന സൂചനകൾ നേരത്തെ വന്നിരുന്നു.കെ മുരളീധരന്റെയും കെ സുധാകരന്റെയും അടൂർ പ്രകാശും ബെന്നി ബെഹനാനും മത്സരിക്കും എന്നൊക്കെ സൂചനകളുണ്ടായിരുന്നു.ഈ ചര്‍ച്ചകള്‍ക്കിടയിലാണ് എം.പിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡ് ഔദ്യോഗികമായി പറഞ്ഞിരിക്കുന്നത്.

error: Protected Content !!