Kerala News

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റിയെ പ്രഖ്യാപിച്ചു.

  • 2nd February 2021
  • 0 Comments

വരുന്ന നിയമസഭ തെരഞ്ഞെടുപ്പിനുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റിയെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. 36 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റിയെയാണ് പ്രഖ്യാപിച്ചത്. മുതിര്‍ന്ന നേതാവ് കെ വി തോമസിനെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.എ കെ ആന്റണി, ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, വി എം സുധീരന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളും പട്ടികയിലുണ്ട്. അനൗദ്യോഗിക അംഗങ്ങളായി നാല് പേരെയും ഉള്‍പ്പെടുത്തി. കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ സി വേണുഗോപാല്‍, വയലാര്‍ രവി, കെ മുരളീധരന്‍ തുടങ്ങിയവരും കമ്മിറ്റിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഇന്ദിരാജി അനുസ്മരണം നടത്തി

കുന്ദമംഗലം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാജി അനുസ്മരണം നടത്തി. മണ്ഡലം പ്രസിഡണ്ട് ബാബു നെല്ലൂളി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് എം.പി. കേളുക്കുട്ടി ഉദ്ഘാടനം ചെയ്തു. ഡി സി സി മെമ്പർ മറുവാട്ട് മാധവൻ ഇന്ദിരാജി അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് ജന.സെക്രട്ടറി എ.ഹരിദാസൻ, ഐഎൻടിയുസി നിയോജക മണ്ഡലം പ്രസിഡണ്ട് ബൈജു തീക്കുന്നുമ്മൽ, കിസാൻ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അശോക് രാജ് എന്നിവർ പ്രസംഗിച്ചു.

error: Protected Content !!