Kerala News

തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ പ്രവർത്തകരും നേതാക്കളും ചേരി തിരിഞ്ഞ് ഏറ്റുമുട്ടി

  • 9th January 2022
  • 0 Comments

തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ പ്രവർത്തകരും നേതാക്കളും ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. . കഴിഞ്ഞ ദിവസം കമ്മിറ്റി പിരിച്ചു വിട്ടതിനെ തുടർന്നുള്ള പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രവർത്തകർ പരസ്പരം കസേരകളെടുത്ത് മർദിക്കുന്ന സാഹചര്യമുണ്ടായി. തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം നടക്കുന്നതറിഞ്ഞ് മാധ്യമപ്രവർത്തകർ അവിടെ എത്തിയിരുന്നു. പക്ഷെ യോഗം സംഘർഷത്തിലേക്ക് പോയപ്പോൾ ദൃശ്യങ്ങൾ പകർത്തിയ മാധ്യമ പ്രവർത്തകരെ ബലമായി പുറത്തിറക്കി.അതിനുശേഷം വിവരമറിഞ്ഞ് എത്തിയ പൊലീസ് ഇടപെട്ട് സാഹചര്യം ശാന്തമാക്കി.

error: Protected Content !!