കോൺഗ്രസ് ചിന്തൻ ശിബിരത്തിന് ഇന്ന് ഉദയ്പൂരിൽ തുടക്കം; സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്യും
ലോകസഭാ തെരഞ്ഞെടുപ്പിന് തയാറെടുക്കാനും വർത്തമാന കാലത്ത് പാർട്ടി നേരിടുന്ന വെല്ലുവിളികൾ നേരിടാനുമുള്ള കോൺഗ്രസ് നവ സങ്കല്പ ചിന്തൻ ശിബിരത്തിന് രാജസ്ഥാനിലെ ഉദയ്പൂരിൽ ഇന്ന് തുടക്കം.മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ശിബിരം താജ് ആരവല്ലി റിസോർട്ടിൽ ഉച്ചക്ക് രണ്ട് മണിക്ക് അധ്യക്ഷ സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്യും. മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി, ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി തുടങ്ങി 422 പ്രതിനിധികൾ പങ്കെടുക്കും. രാവിലെ പ്രവത്തക സമിതി അംഗങ്ങൾ അജണ്ട അവതരിപ്പിക്കും. ഡൽഹിയിൽ നിന്ന് ട്രെയിൻ മാർഗമാണ് രാഹുൽ […]