അബ്ദുള്ളക്കുട്ടി ബിജെപിയിലേക്ക്
ന്യൂദല്‍ഹി: മോദിയെ പുകഴ്ത്തിയതിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്നും സി.പി.ഐ.എമ്മില്‍ നിന്നും പുറത്താക്കപ്പെട്ട എ.പി അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നേക്കും. ദല്‍ഹിയില്‍ മോദിയുമായി കൂടിക്കാഴ്ച നടത്തിയശേഷം ബി.ജെ.പിയില്‍ ചേരാന്‍ അദ്ദേഹം തന്നോട് ആവശ്യപ്പെട്ടെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ദല്‍ഹി ബി.ജെ.പി ആസ്ഥാനത്ത് അബ്ദുള്ളക്കുട്ടിയ്ക്ക് പാര്‍ട്ടി അംഗത്വം നല്‍കിയേക്കും. കഴിഞ്ഞ ദിവസം ദുബായ് സബീല്‍ പാര്‍ക്കീല്‍ യോഗാ ദിന പരിപാടിയില്‍ നരേന്ദ്രമോദിയുടെ ടീഷര്‍ട്ട് അണിഞ്ഞ് അബ്ദുള്ളക്കുട്ടി എത്തിയിരുന്നു. അബ്ദുള്ളക്കുട്ടി താത്പര്യപ്പെടുകയാണെങ്കില്‍ ബി.ജെ.പിയില്‍ അംഗത്വം കൊടുക്കുമെന്ന് സംസ്ഥാന നേതൃത്വവും പറഞ്ഞിരുന്നു.