Kerala News

കോഴിക്കോട്ട് കല്യാണവീട്ടില്‍ കൂട്ടത്തല്ല്;വരന്‍റെ ആളുകൾ വധുവിന്‍റെ വീട്ടിൽ പടക്കം പൊട്ടിച്ചത് ഇഷ്ടപ്പെട്ടില്ല

  • 31st January 2023
  • 0 Comments

കോഴിക്കോട് മേപ്പയ്യൂരിൽ വരന്റെ വീട്ടുകാരും വധുവിന്റെ വീട്ടുകാരും തമ്മിൽ കൂട്ടതല്ല്. വധുവിന്റെ വീട്ടിലേക്ക് വടകരയില്‍ നിന്ന് വരനും സംഘവും എത്തിയതോടെയാണ് പ്രശനങ്ങള്‍ തുടങ്ങിയത്. വരന്റെ ഒപ്പം ഉണ്ടായിരുന്നവര്‍ വധുവിന്റെ വീട്ടില്‍ വെച്ച് പടക്കം പൊട്ടിച്ചു. ഇത് ഇഷ്ടപ്പെടാതിരുന്ന വധുവിന്റെ വീട്ടുകാര്‍ ചോദ്യം ചെയ്തതിനെത്തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്.വിവാഹവീട്ടിലെ കൂട്ടത്തല്ലിന്‍റെ വീഡിയോ ഇപ്പോൾ വൈറലാണ്.വരന്‍റെയും വധുവിന്‍റെയും ഭാഗത്തുനിന്നുള്ള ചില യുവാക്കളാണ് ആദ്യം തർക്കത്തിൽ ഏർപ്പെട്ടത്.നാട്ടുകാര്‍ തന്നെ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചതിനാല്‍ പോലീസ് കേസെടുത്തിട്ടില്ല.

error: Protected Content !!