Kerala Local News

സർക്കാരിനെ അപകീർത്തിപ്പെടുത്തി; ശമ്പളമില്ലെന്ന ബാഡ്ജ് ധരിച്ച വനിതാ കണ്ടക്ടർക്ക് സ്ഥലം മാറ്റം

  • 1st April 2023
  • 0 Comments

വൈക്കം ∙ ശമ്പളമില്ലാത്ത നാല്‍പത്തിയൊന്നാം ദിവസമെന്ന ബാഡ്ജ് ധരിച്ച് ഡ്യൂട്ടി ചെയ്ത് പ്രതിഷേധിച്ച കെഎസ്ആര്‍ടിസിയിലെ വനിതാ കണ്ടക്ടര്‍ക്കെതിരെ നടപടി.വൈക്കം ഡിപ്പോയിലെ അഖില എസ്.നായരെ പാലായിലേക്ക് സ്ഥലംമാറ്റി. അഖിലയുടെ പ്രതിഷേധം സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് കെഎസ്ആര്‍ടിസിയുടെ നിലപാട്. കഴിഞ്ഞ ജനുവരി 11നായിരുന്നു ശമ്പളം കിട്ടാത്തതിൽ പ്രതിഷേധിച്ച് അഖില ബാ‍ഡ്ജ് ധരിച്ച് ജോലി ചെയ്തത്.ഇവരുടെ ചിത്രം സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കെഎസ്ആർടിസി മാനേജ്മെന്റ് നടത്തിയ അന്വേഷണത്തിൽ അഖില അച്ചടക്ക ലംഘനം നടത്തിയതായി ബോധ്യപ്പെട്ടെന്നും ഭരണപരമായ സൗകര്യാർഥം സ്ഥലം മാറ്റുന്നു എന്നുമാണ് ഉത്തരവിൽ […]

Kerala News

യാത്രക്കാരന്‍ ബെല്ലടിച്ചു, കൊട്ടാരക്കരയില്‍ നിന്നും കണ്ടക്ടറില്ലാതെ കെ എസ് ആര്‍ ടി സി ഓടിയത് 18 കിലോമീറ്റര്‍

യാത്രക്കാരിലൊരാള്‍ ബെല്ലടിച്ചതോടെ കണ്ടക്ടറില്ലാതെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് വിട്ട് അടുത്ത സ്റ്റാന്റിലെത്തി. കഴിഞ്ഞ ദിവസം പത്തനംതിട്ടയിലാണ് സംഭവം. ബസ് സ്റ്റാന്റിലെത്തിയ സമയത്ത് മൂത്രമൊഴിക്കാനായി പുറത്തിറങ്ങിയതാണ് കണ്ടക്ടര്‍, ഈ സമയം യാത്രക്കാരിലൊരാള്‍ ബെല്ലടിച്ചതിനെ തുടര്‍ന്ന് ഡ്രൈവര്‍ ബസെടുക്കുകയായിരുന്നു. കണ്ടക്ടറില്ലാതെ ബസ് ഓടിയത് 18 കിലോമീറ്ററാണ്. തിരുവനന്തപുരത്ത് നിന്നും മൂലമറ്റത്തേയ്ക്കുള്ള കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടറാണ് വഴിയിലായത്. കൊട്ടാരക്കര സ്റ്റാന്റിലെത്തിയപ്പോള്‍ കണ്ടക്ടര്‍ മൂത്രമൊഴിക്കാനായി ഇറങ്ങുകയായിരുന്നു. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ യാത്രക്കാരിലാരോ ഡബിള്‍ ബെല്ലടിക്കുകയായിരുന്നു. ബെല്ലടി കേട്ട് ബസിലുണ്ടായിരുന്ന ഡ്രൈവര്‍ വണ്ടി എടുത്തു. […]

error: Protected Content !!