അമ്മ എപ്പോഴും കൂടെയുണ്ടാകണമെന്ന ആഗ്രഹം, മൃതദേഹം ബാരലിനുള്ളില്‍ കോണ്‍ക്രീറ്റിട്ട് മൂടിസൂക്ഷിച്ച് മകന്‍
മരിച്ചാലും അമ്മ എപ്പോഴും കൂടെയുണ്ടാകണമെന്ന ആഗ്രഹം കാരണം അമ്മയുടെ മൃതദേഹം വെള്ളം ശേഖരിക്കുന്ന ബാരലിനുള്ളില്‍ മൂടിസൂക്ഷിച്ച് മകന്‍. കോണ്‍ക്രീറ്റ് വച്ച് ബാരല്‍ അടച്ചാണ് മകന്‍ മൃതദേഹം വീട്ടില്‍ സൂക്ഷിച്ചത്. തമിഴ്‌നാട്ടിലാണ് സംഭവം. സംഭവത്തില്‍ മകനായ സുരേഷിനെ പൊലീസ് പിടികൂടി. ഷെമ്പകം (86) കുറച്ചു വര്‍ഷങ്ങളായി വിവിധ രോഗങ്ങള്‍ക്കു ചികിത്സയിലായിരുന്നു. രണ്ടാമത്തെ മകനായ സുരേഷിനൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്. ഇവരുടെ മൂത്ത മകന്‍ വിവാഹിതനായി മറ്റൊരിടത്താണു താമസിച്ചിരുന്നത്. സുരേഷും വിവാഹിതനാണെങ്കിലും ഭാര്യ ഉപേക്ഷിച്ചു പോയി. കുറച്ചു ദിവസമായി ഷെമ്പകത്തെ പുറത്തൊന്നും […]